ഡബ്ല്യുഎംസി പത്താമത് ദ്വിവത്സര കോൺഫറൻസ് കൊളംബോയിൽ
Wednesday, September 7, 2016 7:07 AM IST
ഹൂസ്റ്റൺ: വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യുഎംസി) പത്താമത് ദ്വിവത്സര കോൺഫറൻസും ഗ്ലോബൽ ഇലക്ഷനും നവംബർ 10, 11, 12, 13 തീയതികളിൽ ശ്രീലങ്കയിലെ കൊളംബോയിൽ നടക്കും.

ഓസ്ട്രേലിയ, തായ്ലൻഡ്, ഹോങ്കോംഗ്, സിംഗപ്പൂർ, ഇന്ത്യ, ഗൾഫ് രാജ്യങ്ങൾ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, കാനഡ തുടങ്ങിയ കൗൺസിലിന്റെ*നാല്പതോളം ചാപ്റ്ററിൽ നിന്നുള്ള 250 ഡെലിഗേറ്റുകൾ കോൺഫറൻസിലും ഇലക്ഷനിലും പങ്കെടുക്കും.

തെരഞ്ഞെടുക്കപ്പെടുന്ന പുതിയ ഭരണസമിതിക്കായിരിക്കും വേൾഡ് മലയാളി സെന്ററും മലയാളി ഹിസ്റ്ററി മ്യൂസിയവും കേരളത്തിൽ സ്‌ഥാപിക്കാനുള്ള ചുമതല. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഒത്തുകൂടാനും ആശയങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കാനുമുള്ള സംവിധാനമാണ് വേൾഡ് മലയാളി*സെന്റർ. നൂറിലധികം രാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന മലയാളികൾക്ക് തമ്മിൽ ബന്ധപ്പെടാനും*വരും*തലമുറയ്ക്കായി മലയാളി സംസ്കാരം കാത്തുസൂക്ഷിക്കാനുമുള്ള അവസരം ഒരുക്കാനുള്ള നവീന നയങ്ങളും നടപടികളും പുതിയ ഭരണസമിതി നടപ്പിലാക്കും. അതേസമയം വേൾഡ് മലയാളി കൗൺസിലിന്റെ പേരിൽ പ്രവർത്തിക്കുന്ന വ്യാജസംഘടനകൾക്കെതിരെ കൗൺസിൽ അംഗങ്ങൾ ജാഗ്രത പുലർത്തണമെന്നു നേതൃത്വം ആവശ്യപ്പെട്ടു.

കൗൺസിലിന്റെ സ്‌ഥാപകപിതാക്കന്മാരുടെ സ്വപ്നം സാക്ഷാത്ക്കരിക്കാനുള്ള ദൗത്യത്തിലെ വലിയ ചുവടുവയ്പ്പായിരിക്കും കൊളംബോ കോൺഫറൻസ്. മലയാളികളുടെ സമ്പന്നമായ സംസ്കൃതി പുനസ്‌ഥാപിക്കുന്ന മലയാളി*ഹിസ്റ്ററി മ്യൂസിയത്തിൽ സാംസ്കാരികവും പാരമ്പരാഗതവും മതപരവും ചരിത്രപരവും കലാപരവുമായ മലയാളിസംസ്കാരം മനസിലാക്കനുള്ള*ദൃശ്യശ്രാവ്യ സംവിധാനങ്ങൾ ആയിരിക്കും ഒരുക്കുക. കൊളംബോ കോൺഫറൻസിൽ രാഷ്ര്‌ടീയ സാമൂഹിക,സാഹിത്യ മാധ്യമ മേഖലയിൽ നിന്നുള്ള പ്രമുഖരും പങ്കെടുക്കുമെന്നു ഡബ്ല്യുഎംസി പ്രസ്താവനയിൽ അറിയിച്ചു.