സാൻഹൊസെ: സെന്റ് മേരീസ് ക്നാനായ കാത്തലിക് ഫൊറോന ദേവാലയത്തിൽ കരുണയുടെ ജൂബിലി വർഷത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാൾ ആഘോഷിച്ചു.
ഓഗസ്റ്റ് 19നു കോട്ടയം ചൈതന്യ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിന്റെ നേതൃത്വത്തിൽ വചനപ്രഘോഷണം, ആരാധന എന്നിവയോടുകൂടി തിരുനാളിനു തുടക്കം കുറിച്ചു. ശനി വൈകുന്നേരം ഇടവക വികാരി ഫാ. മാത്യു മേലടത്തിന്റെ നേതൃത്വത്തിൽ കൊടിയേറ്റും ലദീഞ്ഞും വിശുദ്ധ കുർബാനയും നടന്നു. ഫാ. ഏബ്രഹാം കറുകപറമ്പിൽ തിരുനാൾ സന്ദേശം നൽകും. തുടർന്നു സ്നേഹവിരുന്നും മയാമി ബീറ്റ്സിന്റെ ഗാനമേളയും കരിമരുന്നു കലാപ്രകടനവും നടന്നു.
ഞായർ രാവിലെ പത്തിനു നടന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് ഡിട്രോയിറ്റ് ഇടവക വികാരി ഫാ. ഫിലിപ്പ് രാമച്ചനാട്ട് മുഖ്യകാർമികത്വം വഹിച്ചു. ഫാ. സാജു കൊച്ചുപുത്തൻപുരയ്ക്കൽ, ഫാ. ബിൻസ് ചേത്തലിൽ, ഫാ. മാത്യു മേലടത്ത് എന്നിവർ സഹകാർമികരായിരുന്നു. ഫാ. ബിൻസ് ചേത്തലിൽ വചന സന്ദേശം നൽകി. തുടർന്നു പ്രദക്ഷിണവും സ്നേഹവിരുന്നും നടന്നു.
ഇടവകാംഗങ്ങളായ വിവിൻ ഫാമിലി ഓണശേരിൽ, സ്റ്റീഫൻ ഫാമിലി അനുവേലിക്കെട്ടൽ, ബിജു ഫാമിലി പുളിക്കൽ, ജെറിയ ഫാമിലി മണ്ണൂർ, ഏബ്രഹാം ഫാമിലി രാമച്ചനാട്ട്, ജോമോൻ ഫാമിലി പുതിയടം, ജോബി ഫാമിലി പുതിയടം, ജോസ് ഫാമിലി പാലകൻ, ഷിബു ഫാമിലി കാരിമറ്റം, കിരൺ ഫാമിലി പുരയ്ക്കൽ, തോമസുകുട്ടി ഫാമിലി പരേട്ട്, അലക്സ് ഫാമിലി മലയിൽ എന്നിവർ തിരുനാൾ പ്രസുദേന്തിമാരായിരുന്നു.