മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ ഓണാഘോഷം വർണാഭമായി
Wednesday, September 7, 2016 7:13 AM IST
മെൽബൺ : മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ാമ്) യുടെ ഈ വർഷത്തെ ഓണാഘോഷവും നാല്പതാം വാർഷികവും സെപ്റ്റംബർ മൂന്നിനു സ്പ്രിംഗ് വെയിൽ ടൗൺ ഹാളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

രാവിലെ പത്തിന് കമ്മിറ്റി അംഗം ഗോപകുമാറിന്റെ നേതൃത്വത്തിൽ അത്തപ്പൂക്കളം ഒരുക്കി ആഘോഷങ്ങൾക്ക് തുടക്കമായി. വടംവലി മത്സരത്തിൽ വി സ്റ്റാർ മെൽബൺ വിജയികളായി. തുടർന്നു നടന്ന ഓണസദ്യയിൽ 1350 പേർ പങ്കെടുത്തു.

മുഖ്യാതിഥികളായിരുന്ന പൂഞ്ഞാർ എംഎൽഎ പി.സി. ജോർജ്, ജയരാജ് വാരിയർ, മാവേലി എന്നിവരെ താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു. തുടന്നു നാല്പതാം വാർഷികം പി.സി. ജോർജും സതി മാരാരും ടോം ജോസും ചേർന്ന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തോമസ് വാതപ്പള്ളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജി മുണ്ടാക്കൻ, പിആർഒ സുനിത സൂസൻ, വൈസ് പ്രസിഡന്റ് തമ്പി ചെമ്മനം തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്നു നടന്ന കലാ പരിപാടികൾക്ക് ജയരാജ് വാരിയർ തുടക്കം കുറിച്ചു. വിവിധ സ്‌ഥലങ്ങളിൽ നിന്നും ഉള്ള മുതിർന്നവരും കുട്ടികളും കലാ പരിപാടികൾ അവതരിപ്പിച്ചു. വെൽക്കം ഡാൻസ്, ചെണ്ടമേളം, സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, ഗാനമേള, ഓസ്ട്രേലിയൻ കലാകാരന്മാരുടെ കളരിപ്പയറ്റ്. നാസിക് ഡോൾ എന്നിവ ആഘോഷത്തിനു കൊഴുപ്പേകി.

ഈ വർഷത്തെ മെഗാ സ്പോൺസർ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ജഎഏ മണിയും, മണി ഗ്രാമും ആയിരുന്നു. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>കഒചഅ ആണ് അസോസിയേറ്റ് സ്പോൺസർ.
<ശാഴ െൃര=/ിൃശ/2016ലെുേ7ാമ്്.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>