കുവൈത്തിൽ എട്ടു നോമ്പാചരണത്തിന്റെ സമാപനവും പരിശുദ്ധ കന്യാമറിയത്തിന്റെ ജനനത്തിരുനാളും സെപ്റ്റംബർ എട്ടിന്
Wednesday, September 7, 2016 7:14 AM IST
കുവൈത്ത്: കുവൈത്തിലെ മലങ്കര കത്തോലിക്കാ സഭാ സമൂഹത്തിന്റെ ഈ വർഷത്തെ എട്ടു നോമ്പാചരണത്തിന്റെ സമാപനവും പരിശുദ്ധ കന്യാമറിയത്തിന്റെ ജനനത്തിരുനാളും സെപ്റ്റംബർ എട്ടിനു (വ്യാഴം) ആഘോഷിക്കുന്നു.

സിറ്റി ഹോലി ഫാമിലി കത്തീഡ്രൽ ദേവാലയത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് മലങ്കര സുറിയാനി കത്തോലിക്ക സഭ ഗുഡ്ഗാവ് രൂപത ബിഷപ് ജേക്കബ് മാർ ബർണബാസ് മുഖ്യകാർമികത്വം വഹിക്കും.

കുവൈത്ത് മലങ്കര റീത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ മലങ്കര കത്തോലിക്കാ സഭയുടെ 86–*ാമത് പുനരൈക്യ വാർഷികാഘോഷവും കെഎംആർഎം ഇരുപത്തിരണ്ടാമത് വാർഷികാഘോഷവും ഓണാഘോഷവും സംയുക്‌തമായി പുനരൈക്യ ‘പൂപ്പൊലി 2016’ എന്ന പേരിൽ സെപ്റ്റംബർ ഒമ്പതിന് (വെള്ളി) ആഘോഷിക്കുന്നു. അബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ആഘോഷത്തിൽ ജേക്കബ് മാർ ബർണബാസ് മുഖ്യാതിഥിയായിരിക്കും.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ