സ്വിറ്റ്സർലൻഡിൽ ഓണാഘോഷം സെപ്റ്റംബർ 17ന്
Wednesday, September 7, 2016 7:20 AM IST
സൂറിച്ച്: സ്വിറ്റ്സർലൻഡിലെ പ്രമുഖ മലയാളി സാംസ്കാരിക സംഘടനയായ കേളി, അതിന്റെ പതിനെട്ടാമത് ഓണാഘോഷം സെപ്റ്റംബർ 17ന് (ശനി) വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

സൂറിച്ചിലെ ഹെസ്ലി ഹാളിലാണ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഒലഹെശ ഒമഹഹല, ഡിലേൃവലഹെശയമരവെേൃ.33,8700 ഗൗലെിമരവേ, ദൗലൃശരവ) ആഘോഷ പരിപാടികൾ.

ഓണസദ്യ, പിന്നണി ഗായകരായ ഗായത്രിയും സുധീപ് കുമാറും ഒരുക്കുന്ന ഗാനമേള, കലാതരംഗിണി മേരി ടീച്ചർ സംവിധാനം ചെയ്യുന്ന അവതരണ ബാലെ, സ്വിറ്റ്സർലൻഡിലെ കലാപ്രതിഭകൾ ഒരുക്കുന്ന നൃത്തനൃത്യങ്ങൾ തുടങ്ങി നാടൻ തട്ടുകട (കഫെ കിയോസ്ക്) വരെ ആഘോഷത്തിന്റെ ഭാഗമായിരിക്കും. ഓണത്തോടനുബന്ധിച്ചുള്ള ജൈവ കാർഷിക വിളകളുടെ പ്രദർശനവും വിൽപ്പനയും ഉണ്ടായിരിക്കുമെന്നു കേളി പ്രസിഡന്റ് ഏബ്രഹാം ചേന്നംപറമ്പിൽ, ആർട്സ് സെക്രട്ടറി ജുബിൻ ജോസഫ് എന്നിവർ അറിയിച്ചു.

ഇന്ത്യൻ എംബസി ബേണിലെ പ്രതിനിധികൾ, സാമൂഹ്യ സേവന പാതയിൽ നിരവധി കാരുണ്യ പ്രവർത്തികൾ കാഴ്ചവച്ച കേളിയുടെ പുതിയ പദ്ധതി ആയ അവയവദാനവുമായി സഹകരിക്കുന്ന സ്വിസ് ട്രാൻപ്ലാന്റ് പ്രതിനിധി എന്നിവർ ആഘോഷത്തിൽ വിശിഷ്‌ടാതിഥികളായിരിക്കും.

കേളി എക്സിക്യുട്ടീവ് അംഗങ്ങളും വിവിധ കമ്മിറ്റി അംഗങ്ങളും സംയുക്‌തമായി ഓണാഘോഷങ്ങളുടെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നതായി കൺവീനർ ജൈജു പരിയാടൻ അറിയിച്ചു.

<ആ>റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ