ഏബൽ ഫെർണാണ്ടസ് ന്യൂയോർക്കിൽ നിര്യാതനായി
Thursday, September 8, 2016 1:17 AM IST
ന്യൂയോർക്ക്: ബെൽറോസിൽ താമസക്കാരനായ ഏബൽ ഫെർണാണ്ടസ് (62) നിര്യാതനായി. പോർട്ട് അതോറിറ്റി ഓഫ് ന്യൂയോർക്ക് ആൻഡ് ന്യൂജേഴ്സിയിൽ ജോലി ചെയ്തിരുന്ന ഏബൽ ജോലി സ്‌ഥലത്തുവച്ചുണ്ടായ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.

നോർത്ത് വെൽ സിസ്റ്റത്തിൽ ജോലിചെയ്യുന്ന ഗ്രേസ് ഫെർണാണ്ടസാണ് ഭാര്യ. മക്കൾ: ഷാലീൻ, ഷ്ലെസിൻ.

ന്യൂയോർക്ക് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യാ ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ സെക്രട്ടറിയും പ്രസിഡന്റുമായി പ്രവർത്തിച്ചിരുന്നു. തിരുവനന്തപുരമാണ് ജന്മദേശം.

സെപ്റ്റംബർ ഒമ്പതാം തീയതി വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മുതൽ ഒമ്പതു വരെ ന്യൂ ഹൈഡ് പാർക്കിലെ പാർക്ക് ഫ്യൂണറൽ ചാപ്പൽസിൽ (2175 ജെറീക്കോ ടേൺ പൈക്ക്) പൊതുദർശനം നടക്കും. പിറ്റേന്ന് ശനിയാഴ്ച രാവിലെ 9.45നു ക്യൂൻസ് വില്ലേജിലെ ഔവർ ലേഡി ഓഫ് ലൂർദ് പള്ളിയിൽ ദിവ്യബലിയും സംസ്കാര കർമങ്ങളും നടന്നശേഷം ഗ്രേറ്റ് നെക്ക് ഓൾ സെയിന്റ്സ് സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.

<യ> റിപ്പോർട്ട്: പോൾ ഡി. പനയ്ക്കൽ