ഈജിപുര വിശുദ്ധ ചാവറ ദേവാലയത്തിൽ ഓണാഘോഷം
Thursday, September 8, 2016 6:09 AM IST
ബംഗളൂരു: ഈജിപുര വിശുദ്ധ ചാവറ ദേവാലയത്തിലെ ഓണാഘോഷ പരിപാടികൾ ഈമാസം 11, 18 തീയതികളിലായി നടക്കും. 11 ന് ഉച്ചകഴിഞ്ഞ് മൂന്നിന് വടംവലി മത്സരം, പൂക്കളം, ഓണപ്പാട്ട് മത്സരങ്ങൾ എന്നിവ നടക്കും. 18ന് രാവിലെ 11ന് തിരുവാതിര, ഓണപ്പാട്ട്, നാടോടി നൃത്തം തുടങ്ങിയ കലാപരിപാടികൾ നടക്കും. തുടർന്ന് ഉച്ചക്ക് 12 മുതൽ 2.30 വരെ വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും. സദ്യയ്ക്കുള്ള കൂപ്പണുകൾ സെപ്റ്റം ബർ 15നു മുൻപായി വാങ്ങേണ്ടതാണെന്നു സംഘാടകർ അറിയിച്ചു.