ഒഐസിസി റിയാദ് അനുശോചിച്ചു
Thursday, September 8, 2016 7:15 AM IST
റിയാദ്: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി. ശിവദാസന്റെ നിര്യാണത്തിൽ റിയാദ് ഒഐസിസി അനുശോചിച്ചു.

പ്രവാസികളുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കാണുന്നതിനായി ഉമ്മൻചാണ്ടി നിയോഗിച്ചിരുന്നത് ശിവദാസനേയായിരുന്നു. അതുകൊണ്ടു തന്നെ സൗദി അറേബ്യയിലെ പ്രവാസി സമൂഹവുമായും ഒഐസിസി പ്രവർത്തകരുമായും അദ്ദേഹത്തിന് വലിയ ആത്മബന്ധമുണ്ടായിരുന്നതായി അനുശോചന സന്ദേശത്തിൽ ജനറൽ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ പറഞ്ഞു.

<ആ>റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ