ഹാർട്ട് ബീറ്റ്സ് സ്കൂൾ ഓഫ് ഡാൻസ് അബാസിയ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു
Thursday, September 8, 2016 7:16 AM IST
കുവൈത്ത്: കുവൈത്തിലെ പ്രമുഖ ഡാൻസ് സ്കൂൾ ആയ ഹാർട്ട് ബീറ്റ്സിന്റെ മൂന്നാമത് ബ്രാഞ്ച് അബാസിയയിൽ പ്രവർത്തനം ആരംഭിച്ചു.

ഒമ്പത് വർഷങ്ങൾക്ക് മുൻപ് മംഗഫിൽ തുടങ്ങിയ ഹാർട്ട് ബീറ്റ്സ് ഇന്നു നിരവധി അംഗീകാരങ്ങൾ നേടി ആയിരത്തിൽപരം സ്റ്റേജ് ഷോകൾ കുവൈത്തിലെമ്പാടും അവതരിപ്പിച്ചു വരുന്നു. അന്താരാഷ്ട്രതലത്തിൽ പ്രശസ്തമായ വിവിധ നൃത്തരൂപങ്ങളുടെ പരിശീലനത്തിലൂടെയും വ്യത്യസ്തമായ അവതരണ ശൈലിയിലൂടെയും കുവൈറ്റ് പ്രവാസി സമൂഹത്തിൽ ശ്രദ്ധനേടിയ നൃത്തവിദ്യാലയമാണ് ഹാർട്ട് ബീറ്റ്സ്.

അബാസിയ പോപ്പിൻസ് ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥി ബാബുജി ബത്തേരി, സെബാസ്റ്റ്യൻ വത്തൂക്കാടൻ (തൃശൂർ അസോസിയേഷൻ പ്രസിഡന്റ്), സജീവ് നാരായണൻ (സാരഥി കുവൈറ്റ് ജനറൽ സെക്രട്ടറി), ടി.കെ. സുബരാമൻ (അഡ്വൈസറി അംഗം), ദിനേശ് കൊല്ലറ (അഡ്വൈസറി അംഗം), ബിന്ദു സജീവ് (എച്ച്ബി കോഓർഡിനേറ്റർ), ലൈസ ജോർജ് (എച്ച്ബി കോഓർഡിനേറ്റർ), ഡയറക്ടർമാരായ ലാൽസൻ പെരേര, അനൂപ് മാനുവൽ, അശ്വതി ലാൽസൻ എന്നിവർ ചേർന്നു ഉദ്ഘാടനം ചെയ്തു. പ്രാഥനാഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ സെബാസ്റ്റ്യൻ വത്തൂക്കാടൻ, സജീവ് നാരായണൻ, അശ്വതി ലാൽസൻ, മീര ദേവദത്ത് എന്നിവർ സംസാരിച്ചു.

വിവരങ്ങൾക്ക്: 99607245, 65000927.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ