സർഗം സ്റ്റീവനേജ് ഓണോത്സവം സെപ്റ്റംബർ 10ന്
Thursday, September 8, 2016 7:18 AM IST
സ്റ്റീവനേജ്: ലണ്ടനിലെ ശ്രദ്ധേയമായ മലയാളി അസോസിയേഷൻ സർഗം സ്റ്റീവനേജിന്റെ ഓണോത്സവത്തിന് സെപ്റ്റംബർ 10നു (ശനി) കൊടിയിറങ്ങും.

സ്റ്റീവനേജ് ഓൾഡ് ടൗണിലെ ബാർക്ലെസ് സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 9.30നു ഓണപ്പൂക്കളം ഒരുക്കി ഓണാഘോഷത്തിനു തുടക്കം കുറിക്കും. പുലിക്കളിയുടെയും ചെണ്ടമേളത്തിന്റെയും, മുത്തുക്കുടകളുടെയും അകമ്പടിയോടെ ആർപ്പു വിളികളാൽ വരവേൽക്കുന്ന മാവേലി മന്നന്റെ സാന്നിധ്യത്തിൽ ആഘോഷപരിപാടികൾ പ്രസിഡന്റ് ജോണി കല്ലടാന്തിയിൽ ഉദ്ഘാടനം ചെയ്യും.

വിഭവ സമൃദ്ധമായ ഓണസദ്യ, ഗാനമേള, ആകർഷകമായ കലാ വിരുന്ന്, സർപ്രൈസ് ഐറ്റങ്ങൾ എന്നിവയും സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്. സർഗം കുടുംബാംഗങ്ങളിൽനിന്നും 2016 ൽ ജിസിഎസ്ഇ, എലെവൽ പരീക്ഷകളിൽ ഉയർന്ന വിജയം നേടിയവരെ ചടങ്ങിൽ അനുമോദിക്കും.

പ്രസിഡന്റ് ജോണി കല്ലടാന്തിയിൽ, സെക്രട്ടറി റിച്ചി മാത്യു, ഖജാൻജി തോമസ് അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ സർഗം കുടുംബാംഗങ്ങൾ നടത്തിപ്പോന്ന പൊന്നോണ വിജയത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.

പൊന്നോണം 2016’ ൽ പങ്കു ചേരുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി കമ്മിറ്റിയെ അറിയിക്കേണ്ടതാണ്.

വിവരങ്ങൾക്ക്: ഡാനിയേൽ മാത്യു, സജീവ് ദിവാകരൻ 07877902457,ജിബിൻ 07466635317, അജയഘോഷ് 07970361605, മെൽവിൻ 07500868765, മനോജ് സെബാസ്റ്റിയൻ 07525007703, സിജോ ജോസ് 07443988889, സിബി ഐസക് 07849608676, ഷൈനി ബെന്നി 07889173124

വിലാസം: സ്റ്റീവനേജ് ഓൾഡ് ടൗണിലുള്ള ബാർക്ലെസ് സ്കൂൾ ഓഡിറ്റോറിയം, വാക്കേൻ റോഡ്, എസ്ജി1 3ആർബി.

<ആ>റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ