കോർക്കിൽ ഒരുമയുടെ ഓണാഘോഷം സെപ്റ്റംബർ 17ന്
Thursday, September 8, 2016 7:19 AM IST
കോർക്ക്: അയർലൻഡിലെ കോർക്കിൽ വേൾഡ് മലയാളി കൗൺസിൽ കോർക്കും കോർക്ക് പ്രവാസി മലയാളി അസോസിയേഷനും സംയുക്‌തമായി നടത്തുന്ന ഓണാഘോഷം ‘കോർക്ക് ഉത്സവമേളം 2016’ ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

ടോഗറിലുള്ള സെന്റ് ഫിൻബാർ ഹർലിംഗ് ഹാളിൽ സെപ്റ്റംബർ 17ന് (ശനി) ആണ് ആഘോഷ പരിപാടികൾ. രാവിലെ ഒമ്പതിനു തുടങ്ങുന്ന ആഘോഷ പരിപാടിയിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങളും കോർക്കിലെ പ്രഗത്ഭരായ ടീമുകൾക്കൊപ്പം ഡബ്ലിനിൽനിന്നുള്ള ടീമും പങ്കെടുക്കുന്ന വടംവലി മത്സരം ഡബ്ലിനിലെ റോയൽ കാറ്ററേഴ്സിന്റെ ഓണസദ്യ, കോർക്കിലെ കുരുന്നുകൾ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ എന്നിവ ആഘോഷങ്ങൾക്കു മാറ്റു കൂട്ടും.

<ആ>റിപ്പോർട്ട്: ഹാരി തോമസ്