എഗ് മലയാളി കൂട്ടായ്മ ചിത്രരചനാ പഠനശിബിരം നടത്തി
Thursday, September 8, 2016 7:21 AM IST
സൂറിച്ച്: സൂറിച്ചിലെ എഗ് റസിഡന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ചിത്രരചനാ പഠന ശിബിരം നടത്തി. കുട്ടികൾക്കായി നടത്തിയ ചിത്രകല പഠനശാലയിൽ എഗ് നിവാസികളായ കൊച്ചുകുട്ടികൾ പങ്കെടുത്തു.

പ്രശസ്ത ചുവർ ചിത്രകാരൻ ജോൺസൺ പള്ളിക്കുന്നേൽ ചിത്രകലയുടെ വിവിധ മുഖങ്ങളെപ്പറ്റി കുട്ടികൾക്കു പരിശീലനം നൽകി. പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകി. ബിനു വാളിപ്ലാക്കൽ, മിനി ഊടുപുഴയിൽ എന്നിവർ സംസാരിച്ചു.

<ആ>റിപ്പോർട്ട്: ഷിജി ചീരംവേലിൽ