റിയാദിൽ കോട്ടയം സ്വദേശി വാഹനാപകടത്തിൽ മരിച്ചു
Thursday, September 8, 2016 7:25 AM IST
റിയാദ്: കോട്ടയം സ്വദേശി വാഹനാപകടത്തിൽ മരിച്ചു. കാണക്കാരി കുറുമള്ളൂർ വിനീത് കുമാർ (29) ആണ് മരിച്ചത്. വിനീത് ഓടിച്ചിരുന്ന പിക്അപ് വാൻ ജിദ്ദ ജിസാൻ റോഡിൽ ബെയ്ശിലെ ശല്ലാൽ പെട്രോൾ ബങ്കിനുസമീപം സ്വദേശി പൗരന്റെ വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. ബെയ്ശ് മുസ്ലിയ ആസ്പത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ സംസ്കരിക്കും.

ഒന്നര വർഷം മുമ്പാണ് ഡ്രൈവർ വീസയിൽ വിനീത് കുമാർ സൗദിയിലെത്തിയത്.

ഭാര്യ: ആരതി. മക്കൾ: വിശ്വംഭരൻ, ആനന്ദവല്ലി. സഹോദരൻ: അജിത് (അബുദാബി).