ഇന്ത്യൻ അസോസിയേഷൻ ഓഫ് ഷാർജ പൂക്കളമത്സരം നടത്തുന്നു
Thursday, September 8, 2016 7:27 AM IST
ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഓഫ് ഷാർജ ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കളമത്സരം നടത്തുന്നു.

സെപ്റ്റംബർ 16നു (വെള്ളി) ഷാർജ എക്സ്പോ സെന്ററിലാണ് മത്സരം. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ 13നു മുമ്പായി 0506287595, 0507875987 എന്ന നമ്പരുകളിൽ ബന്ധപ്പെടുക.

<ആ>റിപ്പോർട്ട്: കെ. സുനിൽരാജ്