ജർമനിയിലെ സാഹചര്യം ഏറെ മെച്ചപ്പെട്ടു: മെർക്കൽ
Thursday, September 8, 2016 8:14 AM IST
ബർലിൻ: അഭയാർഥി നയത്തിനു ന്യായീകരണവുമായി ജർമൻ ചാൻസലർ ആംഗല മെർക്കൽ വീണ്ടും. കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്തെ സാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ടു എന്നാണ് അവർ അവകാശപ്പെടുന്നത്.

ജർമൻകാർക്കും അഭയാർഥികൾക്കും സാഹചര്യങ്ങൾ ഒരുപോലെ മെച്ചപ്പെട്ടു എന്നാണ് മെർക്കലിന്റെ വാദം. ഫെഡറൽ ബജറ്റിനു മുന്നോടിയായി പാർലമെന്റിൽ നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.

ഫ്രൺടെക്സ് യൂറോപ്യൻ യൂണിയൻ ബോർഡർ ഡിഫൻസ് ഏജൻസി സ്‌ഥാപിച്ചതും മെഡിറ്ററേനിയനിലെ പുതിയ നാറ്റോ ദൗത്യവും തുർക്കിയുമായി ഒപ്പുവച്ച അഭയാർഥി കൈമാറ്റ കരാറുമാണ് സാഹചര്യങ്ങൾ മെച്ചപ്പെട്ടതിന് ഉദാഹരണങ്ങളായി മെർക്കൽ എടുത്തു കാട്ടിയത്. തുർക്കിയുമായുള്ള കരാർ അനിശ്ചിതത്വത്തിലാണെങ്കിൽ പോലും ആ കരാർ ഒപ്പുവച്ച ശേഷം ഒരാൾ പോലും ഈജിയൻ കടലിടുക്കിൽ മരിച്ചിട്ടില്ലെന്നു അവർ ചൂണ്ടിക്കാട്ടി.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ