വൈറ്റ് പ്ലെയിൻസ് പള്ളിയിൽ കാതോലിക്കാബാവയ്ക്കും മെത്രാപ്പോലീത്തന്മാർക്കും സ്വീകരണവും പെരുന്നാൾ ആഘോഷവും
Friday, September 9, 2016 12:02 AM IST
ന്യൂയോർക്ക്: വൈറ്റ് പ്ലെയിൻസ് സെന്റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാൾ സെപ്റ്റംബർ പത്തിനു ശനിയാഴ്ച ആഘോഷിക്കുന്നു. അന്നേ ദിവസം രാവിലെ 8:30നു യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായെയും, അഭിവന്ദ്യ പിതാക്കന്മാരായ ഭദ്രാസന ആർച്ച്ബിഷപ് എൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തയെയും, ക്നാനായ ഭദ്രാസനത്തിന്റെ ആർച്ച് ബിഷപ് അയൂബ് മോർ സിൽവാനോസ് മെത്രാപ്പോലീത്തയെയും ഇടവക വികാരി വന്ദ്യ ചട്ടത്തിൽ ഗീവർഗീസ് കോർഎപ്പിസ്കോപ്പയുടെയും മറ്റു വന്ദ്യ വൈദീകരുടെയും, ശെമ്മാശന്മാരുടെയും, ഇടവക ജനങ്ങളുടെയും ആഭിമുഖ്യത്തിൽ വിശുദ്ധ ദേവാലയത്തിലേക്ക് സ്വീകരിക്കുന്നതായിരിക്കും. തുടർന്നു പ്രഭാത നമസ്കാരവും, 9.30 നു ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ പ്രധാന കാർമ്മികത്വത്തിലും അഭി. പിതാക്കന്മാരുടെ സഹ കാർമ്മികത്വത്തിലും വിശുദ്ധ മൂന്നിന്മേൽ കുർബാനയും അർപ്പിക്കപ്പെടുന്നതാണ്. അതിനുശേഷം പ്രദിക്ഷണം, നേർച്ച വിളമ്പ് എന്നിയോടുകൂടി ഈ വർഷത്തെ പെരുന്നാൾ സമാപിക്കുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: വെരി റവ വർഗീസ് ചട്ടത്തിൽ കോർഎപ്പിസ്കോപ്പ (വികാരി * പ്രസിഡന്റ്) 518 9286 261, റവ. ഫാ. ജെറി ജേക്കബ് എം.ഡി (അസോസിയേറ്റ് വികാരി) 845) 5199669 , ജോർജ് കുഴിയാഞ്ഞൽ (വൈസ് പ്രസിഡന്റ്) (914) 886 8158, വിമൽ റോയി (സെക്രട്ടറി) (914) 979 2025 , സുനിൽ കോശി (ട്രഷറർ) (914) 434 4158, ബോബി കുര്യാക്കോസ് (ജോയിന്റ് സെക്രട്ടറി). (201) 256 1426.

ഇവൗൃരവ അററൃലൈ 101 ജീിറളശലഹറ ഞീമറ ണലെേ, ആൃീിഃ്ശഹഹല, ചഥ 10708, ഏജട അററൃലൈ ടേ ങമൃ്യെ ഇവൗൃരവ ീള ണവശലേ ജഹമശിെ ആൃീിഃ്ശഹഹല (വേേുെ://ഴീീ.ഴഹ/ാമുെ/ഝെ5രാവഃആറസ22)

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം