കേജരിവാളിന്റെ കാർ പഞ്ചാബിൽ അപകടത്തിൽ പെട്ടു
Friday, September 9, 2016 4:15 AM IST
ചണ്ഡിഗഡ്: ഡൽഹി മുഖ്യമന്ത്രിയും എഎപി കൺവീനറുമായ അരവിന്ദ് കേജരിവാൾ സഞ്ചരിച്ചിരുന്ന കാർ പഞ്ചാബിലെ ജലന്ധറിൽ അപകടത്തിൽപെട്ടു.

വെള്ളിയാഴ്ച രാവിലെ ലുധിയാനയിൽനിന്നും അമൃതസറിലേയ്ക്കുള്ള യാത്രാമധ്യേ പഞ്ചാബ് സായുധ പോലീസ് കാമ്പസിനു സമീപമായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.

ഹൈവേയിൽ കേജരിവാൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ദിശ തെറ്റിവന്ന ത്രീവീലറുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തെത്തുടർന്നു അദ്ദേഹം മറ്റൊരു കാറിൽ യാത്ര തുടർന്നു.

പഞ്ചാബിൽ പാർട്ടി നേരിടുന്ന നേതൃത്വ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി നാലു ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു. കേജരിവാൾ.