കേംബ്രിഡ്ജ് കേരള കൾചറൽ അസോസിയേഷന്റെ തിരുവോണം സെപ്റ്റംബർ 17ന്
Friday, September 9, 2016 7:11 AM IST
കേംബ്രിഡ്ജ്: കേരള കൾചറൽ അസോസിയേഷന്റെ ഈ വർഷത്തെ തിരുവോണാഘോഷം സെപ്റ്റംബർ 17നു (ശനി) വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

കേംബ്രിഡ്ജ് നെതർഹാൾ സ്കൂളിൽ രാവിലെ 10ന് ഈസ്റ്റ് ആംഗ്ലിയ രൂപത ചാൻസലർ മോൺ. യൂജിൻ ഹാക്കനെസ് ഉദ്ഘാടനം നിർവഹിക്കുന്നതോടെ ആഘോഷ പരിപാടികൾക്കു തുടക്കമാകും. അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോസഫ് ചാക്കോ അധ്യക്ഷത വഹിക്കും. ചടങ്ങിൽ സെന്റ് ഫിലിപ്പ് ഹോവാർഡ് ചർച്ച് വികാരി ഫാ. ഫിലിപ്പ് മാര്യ ആശംസകൾ നേർന്നു സംസാരിക്കും.

തുടർന്നു കുട്ടികളും മുതിർന്നവരും അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാവിരുന്നും വിഭവസമൃദ്ധമായ ഓണസദ്യ, ഹോട്ടൽ തട്ടുകട തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായിരിക്കും.

വിവരങ്ങൾക്ക്: ബിജിലി ജോയി 07915607421, ഷിബി സിറിയക് 07455102441, ജോസഫ് ചെറിയാൻ 07894750062, വിൻസെന്റ് കുര്യൻ 07588378658, റാണി കുര്യൻ 07411782371.

<ആ>റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ