സ്വാൻസി മലയാളി അസോസിയേഷന്റെ പത്താം വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 11ന്
Friday, September 9, 2016 7:11 AM IST
ലണ്ടൻ: ഗൃഹാതുര സ്മരണകളോടെ ഓണത്തിന്റെ സ്മരണകൾ പങ്കു വയ്ക്കാൻ സ്വാൻസി മലയാളി അസോസിയേഷനും. ഇത്തവണത്തെ സ്വാൻസി മലയാളി അസോസിയേഷന്റെ ഓണാഘോഷത്തോടൊപ്പം പത്താമത് വാർഷികവും സംയുക്‌തമായി ആഘോഷിക്കുന്നു.

സെപ്റ്റംബർ 11നു (ഞായർ) ഉച്ചകഴിഞ്ഞു മൈനെഴ്സ് വെൽഫെയർ ഹാളിലാണ് ആഘോഷ പരിപാടികൾ. അസോസിയേഷനിലെ മുപ്പതിലധികം കുട്ടികൾ ചേർന്ന് ആലപിക്കുന്ന സ്വാഗത ഗാനത്തോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്നു ഉദ്ഘാടന പരിപാടികളും കലാ പരിപാടികളും അരങ്ങേറും.

അറുപതോളം പേർ വിവിധ രംഗങ്ങളിലായി രംഗത്ത് വരുന്ന ‘ഓർമയിൽ ഒരു തിരുവോണ പുലരി’ എന്ന ഈ നാടകാവിഷ്കാരവും വിഭവ സമൃദ്ധമായ ഓണസദ്യ, ആവേശകരമായ വടംവലി മത്സരം തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായിരിക്കും.

സ്വാൻസിയിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളികളെയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളായ ജിജി ജോർജ്, ജിനോ ഫിലിപ്പ് എന്നിവർ അറിയിച്ചു.

<ആ>റിപ്പോർട്ട്: ടോമി ജോർജ്