പത്തു കല്പനകൾ പ്രദർശിപ്പിക്കുന്നതിനെതിരെ പ്രതിഷേധം
Friday, September 9, 2016 7:12 AM IST
കെന്റക്കി: കെന്റക്കി കൗണ്ടി ക്ലാർക്ക് ഓഫീസിൽ പത്തു കല്പനകൾ ഉൾപെടുന്ന പെയിന്റിംഗ് പ്രദർശിപ്പിക്കുന്നതിനെതിരെ നിരീശ്വരവാദികൾ പ്രകടനം നടത്തി.

പൊതു കെട്ടിടങ്ങളിൽ മതപരമായ ഉപദേശങ്ങളോ ചിഹ്നങ്ങളോ പ്രദർശിപ്പിക്കരുതെന്നു ചൂണ്ടിക്കാട്ടി ഫ്രീഡം ഫ്രം റിലിജിയൻ ഫൗണ്ടേഷനാണ് പരാതി നൽകിയിരിക്കുന്നത്.

പത്തു കല്പനകളുടെ മോഡേൺ ഡിസ്പ്ലേ പ്രദർശിപ്പിക്കുന്നത് യുഎസ് ഭരണഘടനാ ലംഘനമാണെന്നു 2010 ൽ സിക്സ്ത് യുഎസ് കോടതി ഉത്തരവിട്ടിരുന്നു.

അടുത്തകാലത്ത് ഒക്ലഹോമ തലസ്‌ഥാനത്ത് സ്‌ഥാപിച്ചിരുന്ന പത്തു കല്പനകൾ കൊത്തിവച്ചിരുന്ന മാർബിൾ ഫലകം പ്രതിഷേധക്കാരുടെ ഇടപെടലിനെത്തുടർന്നു നീക്കം അധികൃതർ നീക്കം ചെയ്തിരുന്നു.

മതപരമായ ചടങ്ങുകൾ പ്രാർഥന ഉൾപെടെ വിദ്യാലയങ്ങളിൽനിന്നും ഒഴിവാക്കണമെന്ന ആവശ്യവും ശക്‌തമായി ഉയരുന്നുണ്ട്.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ