നോർത്ത് ടെക്സസ് റേഡിയോളജിക് ടെക്നോളജിസ്റ്റ് ഭാരവാഹികൾ
Friday, September 9, 2016 7:12 AM IST
ഡാളസ്: നോർത്ത് ടെക്സസ് റേഡിയോളജിക് ടെക്നോളജി സൊസൈറ്റി ഭാരവാഹികൾ ചുമതലയേറ്റു.

സെപ്റ്റംബർ എട്ടിനു ഡാളസ് നോർത്ത് വെസ്റ്റ് ഹൈവേയിലുള്ള ഹബർഡിക് ഓഡിറ്റോറിയത്തിൽ നടന്ന സ്‌ഥാനാരോഹണ ചടങ്ങിൽ എവലിൽ ഇ. ഹെയർടൺ (പ്രസിഡന്റ്), കാർഡൽ വെലസ് (വൈസ് പ്രസിഡന്റ്), ജെയ്നി ജാക്സൺ (സെക്രട്ടറി), മാർക് കുക്കുളിൻസ്കി (ട്രഷറർ), അമാൻഡമേരി തുടങ്ങിയവർ പുതിയ ഭാരവാഹികളായി ചുമതലയേറ്റു.

റേഡിയോളജി ടെക്നീഷ്യൻസിന്റെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സൊസൈറ്റിയിൽ ഡാളസ് ഫോർട്ട്വർത്തിലുള്ള നിരവധി മലയാളി ടെക്നീഷ്യന്മാർ അംഗങ്ങളാണ്.

സ്‌ഥാനാരോഹണ ചടങ്ങിനോടനുബന്ധിച്ചു പ്രത്യേക പഠന ക്ലാസുകളും ചർച്ചകളും സംഘടിപ്പിച്ചിരുന്നു. സൊസൈറ്റിയുടെ അടുത്ത യോഗം യൂണിവേഴ്സിറ്റി ഓഫ് ഫിനിക്സ് ഡാളസ് കാമ്പസിൽ ഒക്ടോബർ നാലിനു നടക്കുമെന്നു പ്രസിഡന്റ് എവലിൻ പറഞ്ഞു.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ