ഗുഡ്ഗാവ് സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ എട്ടുനോമ്പാചരണം സമാപിച്ചു
Friday, September 9, 2016 8:05 AM IST
ന്യൂഡൽഹി: ഗുഡ്ഗാവ് സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിലെ എട്ടുനോമ്പാചരണം സമാപിച്ചു. സമാപനത്തോടാനുബന്ധിച്ച് വിശുദ്ധ കുർബാനയും തുടർന്നു ജപമാല റാലിയും നടന്നു. മാസ് സെന്ററായ ജാർസയിൽ നടന്ന മര്യഭക്‌തി വിളിച്ചോതുന്ന ജപമാല റാലിയിൽ കത്തിച്ച മെഴുകുതിരിയും ജപമാലയുമേന്തി നിരവധി വിശ്വാസികൾ പങ്കെടുത്തു.