സിഎംഎ ഓണാഘോഷം സെപ്റ്റംബർ 10ന്
Friday, September 9, 2016 8:06 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷപരിപാടികൾ സെപ്റ്റംബർ 10നു (ശനി) നടക്കും. വൈകുന്നേരം നാലു മുതൽ താഫ്റ്റ് ഹൈസ്കൂളിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (6530 ം ആൃ്യി ങമംൃ അ്ല) ഓണസദ്യയോടുകൂടി ആഘോഷ പരിപാടികൾ ആരംഭിക്കും.

ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയ മലയാള ചലച്ചിത്രതാരം റീബാ മോണിക്ക ജോണിനെ ഭാരവാഹികൾ ഒഹയർ വിമാനത്താവളത്തിൽ സ്വീകരിച്ചു.

സാംസ്കാരിക ഘോഷയാത്ര (തൊമ്മൻ പൂഴിക്കുന്നേൽ, മത്തിയാസ് പുല്ലാപ്പള്ളിൽ), ടിക്കറ്റ് വില്പന (ജോസ് സൈമൺ മുണ്ടപ്ലാക്കിൽ, ജേക്കബ് മാത്യു പുറയംപള്ളിൽ, ഫിലിപ്പ് പുത്തൻപുര), ചെണ്ടമേളം (ജിതേഷ് ചുങ്കത്ത്), മാവേലി മന്നൻ (ജോഷി പുത്തൂരാൻ), താലപ്പൊലിയും ഓണാഘോഷ അലങ്കാരങ്ങളും (ജൂബി വള്ളിക്കളം, ജെസി റിൻസി), ടിക്കറ്റ് കളക്ഷൻ (രഞ്ചൻ ഏബ്രഹാം), ഓണസദ്യ (ഷാബു മാത്യു, ജിമ്മി കണിയാലി) എന്നിങ്ങനെ വിവിധ പരിപാടികൾക്ക് ബോർഡ് അംഗങ്ങൾ നേതൃത്വം നൽകുന്നു.

വിവിധ ബോർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിപാടികളുടെ വിജയത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞതായി ഭാരവാഹികളായ ടോമി അമ്പേനാട്ട്, ബിജി സി. മാണി, സ്റ്റാൻലി കളരിക്കമുറി എന്നിവർ അറിയിച്ചു.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം