കൊളോണിൽ തിരുവോണമഹോൽസവും പൊക്കാൽ വിതരണവും സെപ്റ്റംബർ 10ന്
Friday, September 9, 2016 8:07 AM IST
കൊളോൺ: മലയാളി മനസിൽ കനകസ്മൃതികളുണർത്തുന്ന തിരുവോണം കൊളോൺ കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ പ്രവാസി രണ്ടാം തലമുറയെയും ജർമൻ സുഹൃത്തുക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് ആഘോഷിക്കുന്നു.

കൊളോൺ, വെസ്ലിംഗ് സെന്റ് ഗെർമാനൂസ് ദേവാലയ ഓഡിറ്റോറിയത്തിൽ (ബോണർ സ്ട്രാസെ 1, 50389,) സെപ്റ്റംബർ 10ന് (ശനി) വൈകുന്നേരം ആറു മുതലാണ് പരിപാടികൾ.

മാവേലിമന്നന് വരവേല്പ്, തിരുവാതിരകളി, ശാസ്ത്രീയ നൃത്തങ്ങൾ, നാടോടിനൃത്തങ്ങൾ, സംഘനൃത്തങ്ങൾ എന്നിവയ്ക്കു പുറമേ പുലികളി, മേളപ്പെരുമ മുഴക്കാൻ ചെണ്ടമേളം തുടങ്ങി കേരളത്തിന്റെ തനതായ കലാരൂപങ്ങൾ അവതരിപ്പിക്കപ്പെടുന്നതോടൊപ്പം വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമായിരിക്കും.

മൂന്നു പതിറ്റാണ്ടു പിന്നിട്ട സമാജത്തിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ കൊളോൺ പൊക്കാൽ (ട്രോഫി) ചീട്ടുകളി മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്‌ഥാനങ്ങൾ നേടിയവർക്കുള്ള ട്രോഫികളും ഒപ്പം ജർമൻ പ്രവാസി കർഷകശ്രീ അവാർഡും വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ജോസ് പുതുശേരി അറിയിച്ചു.

ചീട്ടുകളി മൽസരത്തിൽ ഒന്നാം സ്‌ഥാനം സോബിച്ചൻ ചേന്നങ്കര ക്യാപ്റ്റനായി പാപ്പച്ചൻ മലയിൽ, ജോസി മണമയിൽ എന്നിവരുടെ ടീമും രണ്ടാം സ്‌ഥാനം തോംസൺ തൈപ്പറമ്പിൽ ക്യാപ്റ്റനായി സിസിലിയാമ്മ, മാത്യു തൈപ്പറമ്പിൽ എന്നിവരുടെ ടീമും മൂന്നാം സ്‌ഥാനം തോമസ് അറമ്പൻകുടി ക്യാപ്റ്റനായി അച്ചാമ്മ അറമ്പൻകുടി, ബേബിച്ചൻ കലേത്തുംമുറിയിൽ എന്നിവരുടെ ടീമും കരസ്‌ഥമാക്കി.

ജർമൻ പ്രവാസി കർഷകശ്രീ അവാർഡിന് ഒന്നാം സ്‌ഥാനം റോസമ്മ, ജെയിംസ് കാര്യാമഠം ദമ്പതികളും രണ്ടാം സ്‌ഥാനം ഗ്രേസി, ഔസേപ്പച്ചൻ മുളപ്പൻചേരിൽ, നിർമല ഫെർണാണ്ടസ് എന്നിവരും പങ്കിട്ടു.

എല്ലാവരും കേരളീയ വേഷമണിഞ്ഞ് ആഘോഷത്തിൽ പങ്കുചേരുവാൻ ഭാരവാഹികൾ അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: ജോസ് പുതുശേരി (പ്രസിഡന്റ്) 02232 34444, ഡേവീസ് വടക്കുംചേരി (ജനറൽ സെക്രട്ടറി) 0221 5904183, ഷീബ കല്ലറയ്ക്കൽ (ട്രഷറർ) 0221 6808400, ജോസ് കുമ്പിളുവേലിൽ (കൾചറൽ സെക്രട്ടറി) 02232 962366, സെബാസ്റ്റ്യൻ കോയിക്കര (വൈസ് പ്രസിഡന്റ്) 0211 413637, പോൾ ചിറയത്ത് (സ്പോർട്സ് സെക്രട്ടറി) 02403 35108, ജോസ് നെടുങ്ങാട്ട് 02236 45048 (ജോ.സെക്രട്ടറി), ഹോട്ട്ലൈൻ 0176 56434579, 0173 2609098. വെബ്സൈറ്റ്:
<ളീിേ ളമരല=്ലൃറമിമ ശ്വെല=2>വേേു://ംംം.സലൃമഹമമൊമഷമാസീലഹി.റല