ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോനാ ദശാബ്ദി ആഘോഷങ്ങൾക്ക് വർണാഭമായ തുടക്കം
Saturday, September 10, 2016 4:10 AM IST
ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ക്നാനായ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനായുടെ ദശാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. സെപ്റ്റംബർ 9, വെള്ളി വൈകുന്നേരം ഏഴിനു കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന സമൂഹബലിയിൽ ഷിക്കാഗോ സെ. തോമസ് രൂപതയിലെ മറ്റു 11 വൈദികർ സഹകാർമ്മികരായിരുന്നു.

തിരുകർമ്മങ്ങൾക്ക് മധ്യ നടന്ന അനുഗ്രഹപ്രഭാഷണത്തിൽ, ക്നാനായ സമുദായത്തിന്റെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കുള്ള വളർച്ചയുടെ നാഴികക്കല്ലായിരുന്നു ഷിക്കാഗോ തിരുഹ്യദയ ദൈവാലയം എന്ന് അഭിവന്ദ്യ മൂലക്കാട്ട് പിതാവ് പ്രസ്താവിച്ചു. അനേകം പ്രതിസന്ധികളെ തരണം ചെയ്ത് ഈ ഇടവക സ്‌ഥാപനത്തിന് നേത്യുത്വം നൽകിയ ബഹുമാനപ്പെട്ട വെരി റവ. ഫാ. എബ്രാഹം മുത്തോലത്തിനെ പിതാവ് പ്രത്യേകം അനുസ്മരിച്ചു. ക്നാനായക്കാരുടെ വടക്കേ അമേരിക്കയിലെ കുടിയേറ്റത്തെപ്പറ്റിയും, കഴിഞ്ഞ പത്തു വർഷക്കാലത്തെ അനുഭവങ്ങളെപ്പറ്റിയും, ഈ ഇടവകയിലൂടെ ക്നാനായ സമുദായത്തിന് ദൈവം നൽകിയ അവർണ്ണനീയമായ അനുഗ്രഹങ്ങൾക്കും പിതാവ് നന്ദി പറഞ്ഞു.

<ശാഴ െൃര=/ിൃശ/ിൃശബ2016ലെുേ10ൗമ2.ഷുഴ മഹശഴി=ഹലളേ>

തുടർന്നു അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഇടവകയുടെ പത്താം വാർഷികം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ഷിക്കാഗോ ക്നാനായ റീജിയൺ ഡിറക്ടറും, വികാരി ജനറാളുമായ മോൺ. തോമസ് മുളവനാൽ, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, അസി. വികാരി. ഫാ. ബോബൻ വട്ടംപുറത്ത്, കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി, ട്രസ്റ്റി കോർഡിനേറ്റർ തോമസ് നടുവാമ്പുഴ, ജനറൽ കൺവീനർ റ്റോണി പുല്ലാപ്പള്ളി, മദർ സി. സേവ്യർ, പിആർഒ ബിനോയി കിഴക്കനടി, എന്നിവർ വൈദികരോടൊപ്പം പങ്കെടുത്തു. തുടർന്ന് പാരീഷ്ഹാളിൽ നടന്ന കലാസന്ധ്യയിൽ അബാലവ്യന്ദം ഫൊറോനാംഗങ്ങളുടേയും സാന്നിധ്യം കൊണ്ട് ശ്രദ്ധയമായി. ഫൊറോനായുടെ കഴിഞ്ഞ പത്തു വർഷത്തെ പ്രവർത്തനങ്ങൾ ഹാസ്യാത്മകമായി അണിയിച്ചൊരുക്കിയത് റ്റോമി കുന്നശേരിയിലിന്റെ നേത്യുത്വത്തിലുള്ള എന്റെർറ്റൈന്മെന്റ് കമ്മിറ്റിയംഗങ്ങളാണ്.

<യ> റിപ്പോർട്ട്: ബിനോയി കിഴക്കനടി