മിസ് റോഡ് ഐലന്റ് ശ്രുതി നാഗരാജൻ മിസ് അമേരിക്ക 2017 ഫൈനൽ റൗണ്ടിൽ
Saturday, September 10, 2016 4:11 AM IST
ന്യൂജേഴ്സി: മിസ് അമേരിക്ക 2017 സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നതിന് അർഹത ലഭിച്ച 52 പേരിൽ ബ്രൗൺ യൂണിവേഴിസിറ്റി വിദ്യാർത്ഥിനിയും, ഇന്ത്യൻ അമേരിക്കൻ സുന്ദരിയുമായ ശ്രുതി നാഗരാജൻ ഉൾപ്പെടുന്നു.

ശ്രുതി നാഗരാജൻ (24) മിസ് റോഡ് ഐലന്റ് 2016 സൗന്ദര്യ റാണിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2014 ൽ മിസ് അമേരിക്കയായി തിരഞ്ഞെടുക്കപ്പെട്ട നിന ഡലുവരിക്കു ശേഷം ശ്രുതി നാഗരാജൻ സുന്ദരി പട്ടം നേടുമോ എന്നറിയുന്നതിന് സെപ്റ്റംബർ പതിനൊന്നു വരെ കാത്തിരിക്കണം.

ന്യൂജേഴ്സി അറ്റ്ലന്റിക് സിറ്റി ബ്രോഡ് വാക്ക് ഹാളിൽ സെപ്റ്റംബർ പതിനൊന്നിനു ഞായറാഴ്ച രാത്രി ഒമ്പതു മുതൽ ആരംഭിക്കുന്ന മിസ് അമേരിക്കാ പേജന്റ് മത്സരം അമേരിക്കയിലെ എബിസി ചാനൽ ഉൾപ്പെടെ പ്രധാന ചാനലുകളിൽ തൽസമയം ലഭ്യമാകും.

സെപ്റ്റംബർ ആറു മുതൽ എട്ടു വരെയായിരുന്നു പ്രാഥമിക മത്സരങ്ങളായ ബോളിവുഡ് ഫ്യൂഷൻ ഡാൻസിലും, ടാലന്റ് റൗണ്ടിലും ശ്രുതിയുടെ പ്രകടനം അതിശയിപ്പിക്കുന്നതായിരുന്നു.

<യ> റിപ്പോർട്ട്: പി.പി ചെറിയാൻ