മാർ ജോസഫ് സ്രാമ്പിക്കൽ സന്ദർശനം നടത്തുന്നു
Saturday, September 10, 2016 4:13 AM IST
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടന്റെ നിയുക്‌ത സീറോ മലബാർ ഇടയൻ മാർ ജോസഫ് സ്രാമ്പിക്കൽ മെത്രാഭിഷേകത്തിനു മുമ്പായി തന്റെ പുതിയ ശുശ്രൂഷാ മേഖലകളിൽ സന്ദർശനം നടത്തും. തികച്ചും അനൗദ്യോഗികമായ ഈ സന്ദർശനത്തിൽ അതാതു രൂപതകളിലെ മെത്രാന്മാരെയും വൈദികരെയും പള്ളി കമ്മിറ്റിയംഗങ്ങളെയും വിശ്വാസികളെയും കണ്ട് അജപാലന പ്രവർത്തനങ്ങൾ മനസിലാക്കുകയും തന്റെ പുതിയ ശുശ്രൂഷയുടെ വിജയത്തിനായി പ്രാർഥനാ സഹായം അഭ്യർഥിക്കുകയും ചെയ്യും. ഈ സന്ദർശനങ്ങളുടെ മുന്നോടിയായി, തന്നെ ഈ പുതിയ ഉത്തരവാദിത്വം ഏൽപിച്ച പരി. പിതാവ്ര ഫാൻസിസ് മാർപാപ്പയെ നേരിട്ടുകണ്ട് നിയുക്‌ത മെത്രാൻ അനുഗ്രഹം തേടിയിരുന്നു. ശ്ലീഹന്മാരുടെ പിൻഗാമിയായി മെത്രാൻ സ്‌ഥാനത്തേക്കുയർത്തപ്പെട്ട മാർ സ്രാമ്പിക്കൽ റോമിൽനിന്ന് യുകെയിലേക്ക് തിരിക്കുന്നതിനു മുമ്പായി റോമിലെ വി. പത്രോസിന്റെ ബസലിക്ക ദേവാലയത്തിൽ പ്രത്യേക പ്രാർഥനകൾ നടത്തും.

യുകെയിൽ എത്തിയതിനുശേഷമുള്ള മാർ സ്രാമ്പിക്കലിന്റെ പ്രാരംഭ സന്ദർശനങ്ങൾ പ്രധാനമായും അതാതു രൂപതകളിലെ മെത്രാന്മാരെയും വൈദികരെയും മാത്രം കാണാൻ ഉദ്ദേശിച്ചുള്ളതാകയാൽ മറ്റ് സ്വീകരണങ്ങളോ കുർബാനയുൾപ്പെടെയുള്ള ക്രമീകരണങ്ങളോ നടത്തേണ്ടതില്ലെന്ന് മെത്രാഭിഷേകത്തിന്റെ പ്രാദേശിക സംഘാടകൻ റവ. ഫാ. മാത്യു ചൂരപൊയ്കയിൽ അറിയിച്ചു.

അതേസമയം, മെത്രാഭിഷേക ദിവസം തിരുകർമങ്ങളിൽ പങ്കെടുക്കുവാനെത്തുന്നവരുടെ സൗകര്യവും സുരക്ഷയും പരിഗണിച്ച് പ്രവേശനം പാസുമൂലം നിയന്ത്രിക്കുന്നതിനാൽ ഓരോ വി. കുർബാന കേന്ദ്രങ്ങളിലെയും വൈദികർ തങ്ങൾക്ക് ആവശ്യമുള്ളത്ര പാസുകളുടെ എണ്ണം ഈ മാസം 14ന് മുമ്പായി സീറോ മലബാർ സഭാ സെക്രട്ടറി റവ. ഫാ. ജിനോ അരീക്കാട്ടിനെ അറിയിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. പാസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രവേശനം തീർത്തും സൗജന്യമായിരിക്കും.ശുശ്രൂഷകളുടെ ഒരുക്കങ്ങൾ ദ്രുത ഗതിയിൽ നടന്നു വരുന്നതായും , വിവിധ കമ്മറ്റികളുടെ പ്രവർത്തനങ്ങൾ കൺവീനർ ഡോ. തോമസ് പാറയടിയുടെ നേതൃത്വത്തിൽ ഏകോപിപ്പിച്ചു വരുന്നതായും മീഡിയ കോഡിനേറ്റർ ഫാ . ബിജു കുന്നക്കാട്ട് അറിയിച്ചു .

നിയുക്‌ത മെത്രാന്റെ പ്രാധമിക സന്ദർശന പരിപാടി

സെപ്റ്റംബർ 19 വൈദിക സമ്മേളനം
20 ആഹമേി്യൃല ങീവേലൃംലഹഹ ഉശീരലലെ
21 ഋറശിയൗൃഴ, അയലൃറലലി
22 ചലം ഇമെഹേല
23 ങശററഹലയെീൃീൗഴവ
24 ചീേശേിഴവമാ, ചീൃവേമാുേീി, ഘലശരലെലേൃ
25 ആശൃാശിഴവമാ ഇവമുഹമശിര്യ റമ്യ
26 ആൃശെേീഹ
27 ഢശശെേ ഇീൃറശിമഹ ഢശിരലിേ ചശരവീഹെ, ചൗിരശീ അിേീിശീ ങമിിശിശ
28 ആൃലിേംീീറ
29 ടീൗവേമൃസ
30 ജീൃേൊീൗവേ * ടീൗവേമാുേീി ഛരേ 1 ഗിമിമ്യമ ഇീി്ലിശേീി ടവൃലംയൗൃ്യ ഇവമുഹമിര്യ റമ്യ ടമഹളീൃറ
2 ഘശ്ലൃുീീഹ അൃരവ റശീരലലെ
3 ഇഹശളേീി, ആൃശെേീഹ ഉശീരലലെ ടംമിലെമ.


<യ> റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ