ഇസ്ലാഹി*സെന്റർ*ഈദ് നമസ്കാരം മലയാളം ഖുതുബ പള്ളികളിൽ സംഘടിപ്പിക്കുന്നു
Saturday, September 10, 2016 4:13 AM IST
കുവൈത്ത്: പ്രത്യേക സുരക്ഷാ കാരണങ്ങളാൽ ഈവർഷത്തെ ഈദുഗാഹുകൾക്ക് സർക്കാർ വിലക്കേർപ്പെടുത്തുകയും പകരം പള്ളികളിൽ വച്ചു ഈദ് നമസ്കാരം സംഘടിപ്പിക്കാൻ ഔക്വാഫ് മന്ത്രാലയം നിർദേശിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ കുവൈത്തിലെ പത്തു കേന്ദ്രങ്ങളിൽ (മലയാളം ഖുതുബാ പള്ളികളിൽ) ഈദ് നമസ്കാരം സംഘടിപ്പിക്കുന്നതാണെന്ന് കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. രാവിലെ 5.46ന് നമസ്കാരം ആരംഭിക്കുന്നതാണ്. പെരുന്നാൾ ഖുതുബ നടക്കുന്ന പള്ളികളും ഖതീബുമാരും:
1) ജഹ്റ മലയാളം ഖുതുബ പള്ളി, (അബ്ദുസലാം സ്വലാഹി) 2) അബ്ബാസിയ ടെലി കമ്യൂണിക്കേഷൻ മുൻവശമുള്ള മസ്ജിദ് അല് അദ് വാനി, (പി.എൻ. അബ്ദുല്ലത്തീഫ് മദനി) 3) ഫർവാനിയ (ഉമരിയ സ്പോർട്സ് ക്ളബിന് സമീപമുള്ള മലയാളം ഖുതുബ മസ്ജിദ്, സി.പി. അബ്ദുൽ അസീസ്) 4) ഖൈതാൻ മസ്ജിദ് മസീദ് അര്റഷീദി (മലയാളം ഖുതുബാ മസ്ജിദ്, ഷബീര് സലഫി) 5) ഹവല്ലി (മസ്ജിദ് അൻവർ രിഫാഇ) ശാബ് മലയാളം ഖുതുബ മസ്ജിദ്, (ഷമീർ എകരൂൽ) 6) ശർഖ് പോലീസ് സ്റ്റേഷന് റൗണ്ട് എബൌട്ടിന് സമീപമുള്ള മലയാളം ഖുതുബ മസ്ജിദ് (മസ്ജിദ് ബഷർ അൽ റൂമി, സൈദലവി സുല്ലമി) 7) മംഗഫ് ബ്ലോക്, അജിയാല് ജിമ്മിന് സമീപമുള്ള മലയാളം ഖുതുബ മസ്ജിദ്,(മുജീബ് റഹ് മാന് സ്വലാഹി) 8) അഹ് മദി ഗാര്ഡന് സമീപമുള്ള മസ്ജിദ് ഉമർ ബിന് ഖത്വാബ്, (സിദ്ദീഖ് ഫാറൂഖി) 9) അബൂ ഹലീഫ മസ്ജിദ് ആയിശ, (അബ്ദുല് അസീസ് നരക്കോട്ട്) 10) മഹ്ബൂല മസ്ജിദ് നാഫിഹ് മിഷാല് അല് ഹജബ് (മലയാളം ഖുതുബാ മസ്ജിദ്, അഷ്കർ സ്വലാഹി). *

പെരുന്നാൾ പിറ്റേദിവസം അബൂ ഹലീഫ അൽ സാഹിൽ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ വെച്ച് ഇസ് ലാഹി സെന്റർ ക്രിയേറ്റിവിറ്റി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്പോര്ട്സ് മീറ്റും സംഘടിപ്പിക്കുന്നതാണെന്ന് സെന്റർ പത്രക്കുറിപ്പിൽ തുടർന്ന് പറഞ്ഞു. സ്പോർട്സ് മീറ്റിൽ കുട്ടികൾക്കും, സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം കായിക മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. സ്പോർട്സ് മീറ്റിലേക്ക് കുവൈത്തിന്റെ വിവിധഭാഗങ്ങളില് നിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിശദ*വിവരങ്ങൾക്ക്*97895580,97541907,97266439,*23915217,24342948 എന്നീ നന്പറുകളില് ബന്ധപ്പെടാവുന്നതാണ്.

<യ> റിപ്പോർട്ട്: സലിം കോട്ടയിൽ