പെരുന്നാൾ നമസ്കാരം വിവിധ പള്ളികളിൽ
Sunday, September 11, 2016 7:22 AM IST
കുവൈത്ത് സിറ്റി : സുരക്ഷാ കാരണങ്ങളാൽ ഇത്തവണയും ഈദ്ഗാഹുകൾ നടത്താന് അനുവാദമില്ലാത്ത സാഹചര്യത്തിൽ, കെഐജിയുടെ കീഴിലുള്ള എല്ലാ പള്ളികളിലും പെരുന്നാൾ നമസ്കാരം നടക്കുമെന്ന് കെഐജി കേന്ദ്ര കമ്മിറ്റി അറിയിച്ചു.

കുവൈത്ത് സിറ്റിയിൽ ബലദിയക്കു സമീപം മസ്ജിദ് ഗർബലിയിൽ സക്കീർ ഹുസൈൻ തുവൂർ, ഫർവാനിയ പാർക്കിനു സമീപം മസ്ജിദ് നിസാലിൽ അനീസ് ഫാറൂഖി, റാസ് സാല്മിയ മസ്ജിദ് അബൂസുഫ് യാനിൽ കെ.എ. സുബൈർ, ഫഹാഹീൽ ടൗണിലെ ബലദിയ പള്ളിയിൽ നിയാസ് ഇസ്ലാഹി, റിഗായിൽ (ഫിഫ്ത് റിംഗ് റോഡിനു സമീപം) മസ്ജിദ് സഹ്വ് അൽ മുതൈരിയിൽ അനീസ് അബ്ദുസലാം, മഹബൂല മസ്ജിദ് റഹ്മാനിൽ ഇ.എം. സിദ്ദീഖ് ഹസൻ എന്നിവർ പെരുന്നാള് നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നല്കും.*പെരുന്നാൾ നമസ്കാരം പള്ളികളിൽ പുലർച്ചെ*5.50ന് ആരംഭിക്കും. വിവരങ്ങൾക്ക്: 97289262,*55958594.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ