ഇടുക്കി അസോസിയേഷൻ കുവൈറ്റ് ഈദ് –ഓണം സംഗമം സെപ്റ്റംബർ 12ന്
Sunday, September 11, 2016 7:22 AM IST
കുവൈത്ത്: ഇടുക്കി അസോസിയേഷൻ കുവൈറ്റ് ഈദ് ഓണം സംഗമം വിവിധ പരിപാടികളോടെ സെപ്റ്റംബർ 12ന് (തിങ്കൾ) നടക്കും. അബാസിയ പോലീസ് സ്റ്റേഷനു സമീപത്തുള്ള ജമിയ വിവാഹ മണ്ഡപത്തിൽ രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെയാണ് പരിപാടികൾ.

നൂറുകണക്കിനു കുട്ടികളും സ്ത്രീകളും പങ്കെടുക്കുന്ന മാവേലി എഴുന്നെള്ളത്ത്, തിരുവാതിരകളി, വള്ളംകളി, ചെണ്ടമേളം, പുലികളി, നൃത്തനൃത്യങ്ങൾ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>്യലെ യമിറ കുവൈറ്റിന്റെ ഗാനമേള, കോമഡിഷോ, ഓണസദ്യ എന്നിവയും ആഘോഷത്തിന്റെ ഭാഗമായിരിക്കും.

പരിപാടികളുടെ നടത്തിപ്പിനായി പ്രസിഡന്റ് ബാബു പാറയാനി, ജനറൽ സെക്രട്ടറി പ്രീത് പള്ളിക്കമ്യാലിൽ, ജോസഫ് മൂക്കൻ തോട്ടം, കൺവീനർ ബെന്നി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ 31 അംഗ കമ്മിറ്റിയും തെരഞ്ഞെടുക്കപ്പെട്ടു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ