അലിക് ഇറ്റലി മന്ത്രിമാർക്ക് സ്വീകരണം നൽകി
Sunday, September 11, 2016 7:23 AM IST
റോം: കോൽക്കത്തയുടെ വിശുദ്ധ തരേസയുടെ വിശുദ്ധ പ്രഖ്യാപന ചടങ്ങിൽ സംബന്ധിക്കുവാൻ ഇന്ത്യ ഗവൺമെന്റിനെ പ്രധിനിധികരിച്ചു എത്തിച്ചേർന്ന കേന്ത്ര മന്ത്രിമാരായ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രി ഹരിസ്മാർട്ട് കവൂർ ബാദൽ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, ജസ്റ്റിസ് കുര്യൻ ജോസഫ്. എംപിമാരായ കെ.വി. തോമസ്, ആന്റോ ആന്റണി, ജോസ് കെ. മാണി, കേരള ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്, ജലവിഭവ മന്ത്രി മാത്യു ടി. തോമസ്, കർദിനാളന്മാരായ മാർ ജോർജ് ആലഞ്ചേരി, മാർ ബസേലിയോസ് ക്ലീമിസ് ബാവ, മുൻ എംൽഎ അൽഫോൻസ് കണ്ണന്താനം, പോപ് ഗായിക ഉഷ ഉതുപ്പ് എന്നിവർക്കു ഇന്ത്യൻ അംബാസഡർ അനിൽ വാധ്വായുടെ വസതിയിൽ നൽകിയ വിരുന്നു സൽക്കാരത്തിൽ അലിക് ഭാരവാഹികൾ പങ്കെടുത്തു.

തോമസ് ഇരുമ്പന്റെ നേതൃത്വത്തിൽ ഭാരവാഹികളായ സാബു സ്കറിയ, എബിൻ പാരികപിള്ളിൽ, രാജു കള്ളിക്കാടൻ, ബോബൻ ഫെർണാണ്ടസ്, ബാബുരാജ് എന്നിവർ ചേർന്ന് പ്രവാസികളുടെ വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനം സുഷുമ സ്വരാജിനു കൈമാറി.

അലിക് കമ്മിറ്റി കേരള ധനമന്ത്രി തോമസ് ഐസക്കിനും ജലവിഭവ മന്ത്രി മാത്യു ടി. തോമസിനും നൽകിയ സ്വീകരണ ചടങ്ങിൽ പ്രസിഡന്റ് തോമസ് ഇരുമ്പൻ അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗം സാബു സ്കറിയ, ട്രഷർ രാജു കള്ളിക്കാടൻ എന്നിവർ സംസാരിച്ചു. കോർണേലിയ ഷട്ടിൽ ക്ലബ് ട്രഷർ ജോമോൻ, അലിക് വൈസ് പ്രസിഡന്റ് ജോഷി ഓടാട്ടിൽ, അലിക് മുൻ പ്രസിഡന്റ് ജയിംസ് മാവേലി, മുൻ സെക്രട്ടറി സിബി കൊള്ളിയിൽ, ജോർജ് റപ്പായി എന്നിവർ പങ്കെടുത്തു.

<ആ>റിപ്പോർട്ട്: ജെജി മാന്നാർ