എംഎംസിഎയുടെ ഓണാഘോഷം സെപ്റ്റംബർ 17ന്
Sunday, September 11, 2016 7:24 AM IST
ലണ്ടൻ: യുകെയിലെ പ്രമുഖ മലയാളി സംലടനകളിലൊന്നായ മാഞ്ചസ്റ്റർ മലയാളി കൾചറൽ അസോസിയേഷന്റെ ‘ഓണാഘോഷം 2016’ സെപ്റ്റംബർ 17നു (ശനി) നടക്കും. ടിമ്പർലി മെത്തഡിസ്റ്റ് ചർച്ച് ഹാളിൽ രാവിലെ 11നാണ് ആഘോഷ പരിപാടികൾ.

രാവിലെ പൂക്കളമൊരുക്കി കുട്ടികളുടെയും മുതിർന്നവരുടെയും ഇൻഡോർ മത്സരങ്ങളോടെയാണ് ഓണാഘോഷത്തിനു തുടക്കം കുറിക്കുന്നത്. തുടർന്നു അംഗങ്ങളുടെ വടംവലി മത്സരവും ഓണസദ്യയും നടക്കും. ഓണസദ്യയുടെ കൂപ്പൺ വിതരണോദ്ഘാടനം കഴിഞ്ഞ ദിവസം മുൻ ട്രഷറർ ബിജു പി.മാണിക്കു നൽകി പ്രസിഡന്റ് ജോബി മാത്യു നിർവഹിച്ചു.

പൊതുസമ്മേളനത്തിൽ മാവേലി മന്നന് വരവേല്പു നൽകും. എംഎംസിഎ പ്രസിഡന്റ് ജോബി മാത്യു ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. തുടർന്നു കലാപരിപാടികളും അരങ്ങേറും. എംഎംസിഎ കലാകാരൻമാർ അവതരിപ്പിക്കുന്ന ഗാനസന്ധ്യയോടെ ഓണാഘോഷത്തിനു തിരശീല വീഴും.

എംഎംസിഎയുടെ ഓണാഘോഷ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി അലക്സ് വർഗീസ് അറിയിച്ചു.

വിവരങ്ങൾക്ക്: ജോബി മാത്യു 07403018837, അലക്സ് 07985641921, സിബി മാത്യു 7725419046.

വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ങഋഠഒഛഉകടഠ ഇഒഡഞഇഒ ഒഅഘഘ, ടഠഛഇഗജഛഞഠ ഞഛഅഉ, ഠകങജഋഞഘഋഥ, അഘഠഞകചഇഒഅങ, ണഅ15 7ഡഏ.
<ശാഴ െൃര=/ിൃശ/2016ലെുേ11ീിമാാ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>