സ്വിസിലെ എഗ് സൺഡേ സ്കൂളിന്റെ പത്താം വാർഷികം ആഘോഷിച്ചു
Sunday, September 11, 2016 7:26 AM IST
സൂറിച്ച്: എഗ് ഇടവക സൺഡേസ്കൂളിന്റെ പത്താമത് വാർഷികാഘാഷം കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.

പ്രാർഥനാഗാനത്തോടെ ആരംഭിച്ച വാർഷികാഘോഷ പരിപാടികൾ മതാധ്യാപകരും സെക്രട്ടറി അഗസ്റ്റിൻ മാളിയേക്കലും സംയുക്‌തമായി നിലവിളക്ക് തെളിച്ച് കലാപരിപാടികൾക്കു തുടക്കം കുറിച്ചു. ഫാ. സെബാസ്റ്റ്യൻ തൈയിൽ അധ്യക്ഷത വഹിച്ചു. വിശ്വാസ പരിശീലനത്തിന്റെ ആവശ്യകതയെയും യൂറോപ്പിൽ നാം നേരിടുന്ന വെല്ലുവിളികളേയും ആ പ്രതിസന്ധികളെ നല്ല വിശ്വാസ പരിശീലനത്തിലൂടെ എങ്ങനെ നേരിടണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

ഹെഡ്മാസ്റ്റർ ജോസ് ഇടശേരി റിപ്പോർട്ട് അവതരിപ്പിച്ചു. മദർ തെരേസയുടെ നാമകരണ ദിവസം കുഞ്ഞുങ്ങൾക്ക് കൗതുകം പകർന്നു കോൽക്കത്തയിലെ വിശുദ്ധ തെരേസയും വിശുദ്ധ അൽഫോൻസാമ്മയും വേദിയിലെത്തി. കിഡ്സ് ഗ്രൂപ്പും ചിൽഡ്രൻസ് ക്വയറും 13 കുട്ടികൾ അണിനിരന്ന കിഡ്സ് ഗ്രൂപ്പിന്റെ ആക്ഷൻ ഡാൻസും ജൂണിയർ ഗ്രൂപ്പ് ‘യേശുവിൻ ഓമന പൈതലാണ് നീ’ എന്ന ഡാൻസും വേദിയിൽ അവതരിപ്പിച്ചു. മരിയ തോപ്പിൽ വിശുദ്ധ തെരേസ ആയും അൽഫോൻസമ്മയായി ഷാനു പുതിയിടത്തും വേഷമിട്ടു. മേഴ്സി പാറയ്ക്കൽ കുട്ടികളെ അണിയിച്ചൊരുക്കി.

പരീക്ഷയിൽ സമ്മാനർഹാരായവർക്കും മുഴുവൻ ഹാജർ നേടിയവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. മറ്റുള്ള കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിച്ചു. അധ്യാപകർക്കുള്ള ഉപഹാരങ്ങൾ പിആർഒ ജസ്വിൻ പുതുമന വിതരണം ചെയ്തു. യൂത്ത് ഗ്രൂപ്പിന്റെ അധ്യാപകൻ ഡോ. ജോർജിന് ചടങ്ങിൽ ആദരിച്ചു. സ്നേഹവിരുന്നോടെ ആഘോഷങ്ങൾ സമാപിച്ചു. സണ്ടേ സ്കൂൾ കോഓഡിനേറ്റർ നിർമല വാളിപ്ലാക്കൾ നന്ദി പറഞ്ഞു. തുടർന്നു ദിവ്യബലിയും നടന്നു.

ആഘോഷപരിപാടികൾക്കു ബിനു വാളിപ്ലാക്കൽ, നീതു ചേലക്കൽ, ജിമ്മി വർഗീസ്, സിനി ജോഷി, ജിൻസി ചെത്തിപ്പുഴ, ജാൻസി കരുമത്തി, അധ്യാപകരായ ജയ്സ തടത്തിൽ, സിസ്റ്റർ റെജിന, റോസിലി പുതിയേടം, ജിജി, ജിജി കൊട്ടാരത്തിൽ എന്നിവർ നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: ഷിജി ചീരംവേലിൽ