നാല്പത്തിരണ്ടു വർഷത്തെ തിരുവോണ ധന്യതയിൽ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയഷൻ
Sunday, September 11, 2016 7:27 AM IST
ന്യൂയോർക്ക്: വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം ഗ്രീൻബർഗിലുള്ള വുഡ്ലാൻഡ് ഹൈസ്കൂളിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(475 ണലെേ ഒമൃേറെമഹല അ്ല, ണവശലേ ജഹമശിെ, ചഥ 10607) സെപ്റ്റംബർ 17നു (ശനി) നടക്കും. രാവിലെ 11 മുതൽ വൈകുന്നേരം ആറു വരെയാണ് ആഘോഷ പരിപാടികൾ. പ്രേവേശനം സൗജന്യം.

വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയഷൻ നാൽപ്പത്തിരണ്ടു വർഷം പിന്നിടുമ്പോൾ നാൽപ്പത്തിരണ്ട് വർഷം പിന്നിട്ട ഓണത്തിന്റെ ധന്യതയും ഈ സംഘടനയ്ക്കുണ്ട്. വെസ്റ്റ് ചെസ്റ്ററിലും സമീപ പ്രദേശങ്ങളിലും താമസിച്ചിരുന്നമലയാളികൾ ഒത്തുകൂടുകയും അവരുടെ പ്രവാസ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ ഹായങ്ങൾചെയ്തുകൊടുക്കുവാനും കേരളത്തിന്റെ സംസ്കാരം തലമുറകളിലേക്ക് പ്രവേശിപ്പിക്കുക എന്ന ലക്ഷ്യത്തോടെആയിരുന്നു സംഘടനയുടെ രൂപീകരണം .

ആദ്യ പ്രസിഡന്റായ എം.വി.ചാക്കോ, തുടർന്നു ജോൺ ജോർജ്, എം.സി ചാക്കോ, കെ.ജി.ജനാർധനൻ, പ്രഭാകരൻനായർ, കെ.ജെ. ഗ്രിഗറി,തോമസ് ആലംചേരിൽ, എ.സി. ജോർജ്, ജോസഫ് വാണിയംപിള്ളി, പാർഥസാരഥിപിള്ള, തോമസ് പാലക്കൽ, കൊച്ചുമ്മൻ ടി. ജേക്കബ്, ക്ലാര ജോബ്, കെ.എം.മാത്യു തോമസ്, ഇ.മാത്യു, ഫിലിപ്പ് വെമ്പേനിൽ, ജോൺ സി.വർഗീസ്, എ.വി. വർഗീസ്, ജോൺ ഐസക്, രാജു സഖറിയ, ബാബുകൊച്ചുമാത്തൻ,തോമസ് കോശി, രത്നമ്മ ബാബുരാജ്, ജോൺ മാത്യു, ജെ.മാത്യു, ടെറൻസൺ തോമസ്, ഫിലിപ്പ് ജോർജ്, ജോയി ഇട്ടൻ, കുരൂർ രാജൻ എന്നിവരെയെല്ലാം സംഘടനയുടെ വളർച്ചയിൽ നിസ്തുലമായ പങ്കാളിത്തം വഹിച്ചവരാണ്.

വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ രൂപീകരണത്തിനു പിന്നിലെ പ്രധാന ലക്ഷ്യം നമ്മുടെ ജന്മനാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം അറിയിക്കുക എന്നതുകൂടി ആയിരുന്നു.

ഒരു ഓണം കൂടി കടന്നു വരുമ്പോൾ സംഘടനയുടെ പ്രസിഡന്റ് എന്ന നിലയിൽ എനിക്ക് വലിയ സന്തോഷമുണ്ട്. നാല്പത്തിരണ്ട് ഓണമുണ്ട ഒരു സംഘടനയുടെ പ്രസിഡന്റായി ഇരിക്കുവാൻ സാധിച്ചത് മുൻകാലത്ത് ഈ സംഘടന ഉണ്ടാക്കിയെടുത്ത നന്മ മാത്രമാണ് .എല്ലാ അമേരിക്കൻ മലയാളികൾക്കും വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഓണാശംസകൾ.