കവൻട്രിയിൽ ഹിന്ദു സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 18ന്
Sunday, September 11, 2016 7:30 AM IST
കവൻട്രി: ആദ്യ ഓണാഘോഷം വിരുന്നു വരുന്ന ആഘോഷ ലഹരിയുമായി കവൻട്രി ഹിന്ദു സമാജം ഒരുക്കങ്ങൾ പൂർത്തിയാക്കി. സെപ്റ്റംബർ 18നു (ഞായർ) രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചു വരെ ഷിൽട്ടൺ വില്ലേജ് ഹാളിലാണ് ആഘോഷ പരിപാടികൾ.

മത്സര തിരുവാതിരയോടെയാണ് ആഘോഷങ്ങളുടെ തുടക്കം. കവൻട്രി ഗ്രൂപ്പിൽ നിന്നും രശ്മി സജിത്തും ലോംഗ്ബറോ ഗ്രൂപ്പിൽ നിന്നും ദിവ്യ സുഭാഷും നേതൃതം നൽകുന്ന സംഘങ്ങൾ വീറോടെ കുമ്മിയടിക്കുമ്പോൾ കാഴ്ച്ചക്കാരായി നിൽക്കാതെ വടക്കേ മലബാറിന്റെ ചടുല താളവുമായി പുരുഷന്മാർ പൂരക്കളിയുടെ ആവേശം സൃഷ്‌ട്ടിക്കും. കാവി മുണ്ടും വെള്ള ബനിയനും തലയിൽ വട്ടക്കെട്ടുമായി ദേവി സ്തുതികളുമായുള്ള പൂരക്കളി ആചാര അനുഷ്‌ട്ടാനത്തോടെ നടത്തപ്പെടുന്നത് യുകെയിൽ ആദ്യമായിട്ടാണെന്നാണ് സംഘാടർ അവകാശപ്പെടുന്നത്.

പൂക്കളം ഒരുക്കിയാണ് ആഘോഷപരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. തുടർന്നു ഓണസദ്യ നടക്കും. തുടർന്നു കുട്ടികൾക്കായി കണ്ണുപൊത്തിക്കളി, തൊട്ടോട്ടം തുടങ്ങിയ നാടൻ കളികളും ആഘോഷത്തിന്റെ ഭാഗമായിരിക്കും. ആഘോഷ പരിപാടികളുടെ വിജയത്തിനായി ജനറൽ കോ ഓഡിനേറ്റർ അനിൽ പിള്ളയുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ടവശഹേീി ഢശഹഹമഴല ഒമഹഹ ണീീറ ഘമില ടഒകഘഠഛച ണമൃംശരസവെശൃല ഇഢ7 9ഖദ.