കൈരളി ഫുജൈറ ഈദ് – ഓണാഘോഷം 2016
Sunday, September 11, 2016 7:32 AM IST
ഫുജൈറ: ഈസ്റ്റ് കോസ്റ്റ് മേഖലയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ കൈരളി കൾചൽ അസോസിയേഷൻ ഫുജൈറയുടെ ഈ വർഷത്തെ ഈദ് –ഓണാഘോഷം സെപ്റ്റംബർ ഒമ്പതിനു (വെള്ളി) ഫുജൈറ ശഹർസാദ് വെഡിംഗ് ഹാളിൽ അരങ്ങേറി.

മതേതരത്വം ഉയർത്തിപിടിക്കുവാനും സമത്വവും സാഹോദര്യവും നിലനിർത്താനും ജീവിതത്തിൽ ഉയർന്ന മാനവിക മൂല്യങ്ങൾ കാത്തുസൂഷിക്കുവാനും പെരുന്നാളും ഓണവും ഉതകണമെന്ന് കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ച് ടി.വി. രാജേഷ് എംഎൽഎ പറഞ്ഞു.

മനുഷ്യരെല്ലാരും ഒന്നാണെന്ന ബോധ്യം സമൂഹത്തിനു പകർന്നു നൽകുവാൻ നമുക്കാവണം. പണം കൊണ്ട് നേടാനാവാത്തതു പലതും ഈ സമൂഹത്തിൽ ഉണ്ടെന്നു നാം നമ്മുടെ പുതുതലമുറയെ പറഞ്ഞു പഠിപ്പിക്കേണ്ടതുണ്ട്. മതാന്ധതയിൽ തലകുത്തി വീണു തകർന്നു പോകേണ്ടതല്ല നമ്മുട യുവാക്കൾ. നാം ഉയർത്തിപ്പിച്ച പുരോഗമനാശയങ്ങൾ സമത്വത്തിലും സഹോദര്യത്തിലും ഊന്നി നിന്നുള്ളതായിരുന്നുവെന്നും അതിനു കോട്ടം തട്ടാതെ സംരക്ഷിക്കണമെന്നും അദേഹം പറഞ്ഞു.

കൈരളി ഫുജൈറ യൂണിറ്റ് പ്രസിഡന്റ് ഉമ്മർ ചോലക്കൽ അധ്യക്ഷത വഹിച്ചു. ആയിരുന്നു. കൈരളി ഫുജൈറ യൂണിറ്റ് സെക്രട്ടറി അനീഷ് ആയാടത്തിൽ, ദുബായിലെ സാംസ്കാരിക പ്രവർത്തകൻ കെ.എൽ. ഗോപി, എൻടിവി ചെയർമാൻ മാത്തുക്കുട്ടി കടോൺ, കൈരളി ടിവി യുഎഇ ബ്യൂറോ ചീഫ് ടി. ജമാൽ, കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ റസാഖ്, വൈസ് പ്രസിഡന്റ് സൈമൺ സാമുവൽ, കാലിക്കട്ട് പാരഗൺ റസ്റ്ററന്റ് ഫുജൈറ ഉടമ സുരേന്ദ്രൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ അശോക് കുമാർ, കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി സി.കെ. ലാൽ എന്നിവർ സംസാരിച്ചു.

പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ കൈരളി അംഗങ്ങളുടെ മക്കൾക്കുള്ള ഉപഹാരം ചടങ്ങിൽ ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ ഫുജൈറ പ്രധാനധ്യാപകൻ ഹാറൂൺ അഹമ്മദ് സമ്മാനിച്ചു. തുടർന്നു ആഘോഷങ്ങളുടെ ഭാഗമായി തിരുവാതിര, ഒപ്പന, വിവിധ നൃത്തങ്ങൾ, ഗാനങ്ങൾ, ഒഎൻവി കവിത അമ്മയുടെ ദൃശ്യാവിഷ്കാരം, ശിങ്കാരിമേളം, പ്രശസ്ത പിന്നണി ഗായിക സിത്താര നയിച്ച ഗാനമേള എന്നിവ അരങ്ങേറി.