സോമർസെറ്റ് സെന്റ് തോമസ് ദേവാലയത്തിൽ തിരുനാളും, കർദിനാൾ മാർ. ജോർജ് ആലഞ്ചേരിക്ക് സ്വീകരണവും
Monday, September 12, 2016 3:12 AM IST
ന്യൂജേഴ്സി: സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് സെപ്റ്റംബർ ഒമ്പതാം തിയതി വെളളിയാഴ്ച ന്യൂജേഴ്സിയിലെ സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ ഇടവകസമൂഹം സ്നേഹോഷ്മളമായ സ്വീകരണം നൽകി.

സോമർസെറ്റിൽ പുതിയതായി നിർമ്മിച്ച ദേവാലയത്തിൽ ആദ്യമായി നടത്തിയ സന്ദർശനത്തോടനു ബന്ധിച്ചായിരുന്നു സ്വീകരണ ചടങ്ങുകൾ. വൈകീട്ട് ഏഴിനു ആരംഭിച്ച ചടങ്ങുകൾക്ക് ഇടവക സമൂഹത്തോടൊപ്പം വിവിധ ഇടവകകളിൽ നിന്നായി നാന്നൂറിലധികം പേർ സംബന്ധിച്ചു.

അന്നേ ദിവസം പരിശുദ്ധ മാതാവിന്റെ ജനനതിരുനാൾ ആഘോഷവും, ദേവാലയത്തിലെ പുതിയ ഗ്രോട്ടോയുടെ ആശീർവാദകർമ്മങ്ങളും ഭക്‌ത്യാദരപൂർവം നടത്തപ്പെട്ടു. വിശുദ്ധ ദിവ്യബലിക്ക് മുമ്പായി ഇടവക വികാരി ഫാ. തോമസ് കാടുകപ്പിള്ളിൽ പിതാക്കന്മാരെയും, വൈദികരെയും, ഇടവക സമൂഹത്തേയും സ്വാഗതം ചെയ്തു സംസാരിച്ചു. ഷിക്കാഗോ രൂപത മെത്രാൻ മാർ ജോയ് ആലപ്പാട്ട് അഭിവന്ദ്യ പിതാവ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സ്വാഗതം ചെയ്യുകയും ആഘോഷ ചടങ്ങുകൾക്ക് ആശംസ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു.

ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി നയിച്ച ആഘോഷമായ ദിവ്യബലിയിൽ ഷിക്കാഗോ രൂപത മെത്രാൻ മാർ ജോയ് ആലപ്പാട്ട്, ഇടവക വികാരി ഫാ. തോമസ് കാടുകപ്പിള്ളി, പാറ്റേഴ്സൺ സെൻറ് ജോർജ് സീറോ മലബാർ കാത്തോലിക് ദേവാലയ വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ, സ്റ്റാറ്റൻഐലൻഡ് ബ്ലെസ്ഡ് കുഞ്ഞച്ചൻ സീറോ മലബാർ കാത്തോലിക് മിഷൻ വികാരി ഫാ. ഫ്രാൻസിസ് നമ്പ്യാപറമ്പിൽ, ഫാ. ഫിലിപ്പ് വടക്കേക്കര, ഫാ. പീറ്റർ അക്കനത്ത്, ഫാ. പോളി തെക്കൻ എന്നിവർ സഹകാർമികരായി.

ദിവ്യബലി മധ്യേ അഭിവന്ദ്യ പിതാവ് മാർ ജോർജ് ആലഞ്ചേരി തിരുനാൾ സന്ദേശം നൽകുകയും ഇടവകസമൂഹത്തെയും, ഇടവകയ്ക്ക് ആത്മീയ നേതൃത്വം നൽകുന്ന ഫാ. തോമസ് കാടുകപ്പിള്ളിയെയും പ്രത്യേകം അഭിന്ദിച്ചു.

<ശാഴ െൃര=/ിൃശ/ിൃശബ2016ലെുേ12ാമ4.ഷുഴ മഹശഴി=ഹലളേ>

ദിവ്യബലിക്ക് ശേഷം അഭിവന്ദ്യ പിതാവ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പുതിയ അധ്യയന വർഷത്തെ വിശ്വാസ പരിശീലന ക്ലസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും അവരെ ആശീർവദിക്കുകയും ചെയ്തു.തുടർന്നു പുതുതായി നിർമിച്ച ഗ്രോട്ടോയുടെ ആശീർവാദ തിരുക്കർമ്മങ്ങൾ ഗ്രോട്ടോയിൽ നടന്നു.

ഇടവക ട്രസ്ടിമാരെ പ്രതിനിധീകരിച്ചു മിനേഷ് ജോസഫ് (ട്രസ്റ്റി) എല്ലാ വിശിഷ്‌ടാതിഥികൾക്കും,ഇടവക സമൂഹത്തിനും നന്ദി പറഞ്ഞു. സ്നേഹ വിരുന്നോടെ ആഘോഷ പരിപാടികൾക്ക് സമാപനം കുറിച്ചു.
അഭിവന്ദ്യ പിതാവ് കർദിനാൾ മാർ. ജോർജ് ആലഞ്ചേരിയുടെ സ്വീകരണ ചടങ്ങുകളുടെ കൂടുതൽ ചിത്രങ്ങൾക്കായി ലിങ്കിൽ ക്ലിക് ചെയ്യുക. വേേു:// ംംം.ശിറൗെുവീേീഴൃമുവ്യ.രീാ/മഹലിരവലൃൃ്യ/
വെബ്: ംംം. െേ.വേീാമ്യൈൃീിഷ.ീൃഴ
. സെബാസ്റ്റ്യൻ ആന്റണി അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം