റവ.ഡോ. ഒലവ് ഫിസ്കെ ട്വിറ്റിന്റെ ബഹുമാനാർഥം സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത വിരുന്നൊരുക്കി
Monday, September 12, 2016 3:14 AM IST
ന്യൂയോർക്ക്: ഡബ്ലിയുസിസി ജനറൽ സെക്രട്ടറി റവ. ഡോ. ഒലവ് ഫിസ്കെ ട്വിറ്റിന്റെ ബഹുമാനാർഥം നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയ മാർ നിക്കാളാവോസ് വിരുന്നൊരുക്കി. എക്യുമെനിക്കൽ പ്രസ്‌ഥാനത്തിൽ മലങ്കരഓർത്തഡോക്സ് സിറിയൻ ചർച്ചിന്റെ പ്രാധാന്യത്തെകുറിച്ച് ഡബ്ല്യുസിസി ജന. സെക്രട്ടറി വിരുന്നിൽ സംസാരിച്ചു. വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിനുവേണ്ടി കഴിഞ്ഞ വർഷങ്ങളിൽ മാർ നിക്കോളോവോസ് നൽകുന്ന ആത്മാർഥ സേവനങ്ങളിൽ റവ. ഡോ. ഒലവ് ഫിസ്കെ ട്വിറ്റ് സന്തോഷം പങ്കുവച്ചു.

ഡബ്ല്യുസിസി രൂപീകരിക്കപ്പെട്ട കാലം മുതൽ മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് സജീവാംഗമാണ്. കൊറിയൻ റിപ്പബ്ലിക്കിലെ ബുസാനിൽ നടന്ന ഡബ്ല്യുസിസിയുടെ പത്താമത് അസംബ്ലിയിൽ മാർ നിക്കളോവോസ് മെത്രാപ്പൊലീത്ത സെൻട്രൽ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ ജൂണിൽ നോർവേയിലെ ട്രോൻഡീമിൽ നടന്ന സെൻട്രൽ കമ്മിറ്റി മീറ്റിംഗിൽ മെത്രാപ്പൊലീത്ത എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രശസ്ത നോർവീജിയൻ തിയോളജിയനായ റവ. ഡോ. ട്വിറ്റ് 2009 ഓഗസ്റ്റിൽ ഡബ്ല്യുസിസി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജൂലൈ 2014ൽ രണ്ടാ തവണയും റവ. ഒലവ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

<ശാഴ െൃര=/ിൃശ/ിൃശബ2016ലെുേ12ാമ8.ഷുഴ മഹശഴി=ഹലളേ>

ഭദ്രാസന ചാൻസറിയിൽ നടന്ന വിരുന്നിൽ അമേരിക്കൻ ഓർത്തഡോക്സ് ചർച്ച് അധ്യക്ഷൻ ടൈക്കോൺ മെത്രാപ്പൊലീത്ത, മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് ഡൽഹി ഭദ്രാസന മെത്രാപ്പോലീത്തയും കാത്തലിക്–ഓറിയന്റൽ ഓർത്തഡോക്സ് ചർച്ച് തിയോളജിക്കൽ ഡയലോഗുകൾക്കുള്ള ഇന്റർ നാഷണൽ ജോയിന്റ് കമ്മിഷൻ കോ. സെക്രട്ടറിയുമായ ഡോ. യൂഹാനോൻ മാർ ഡിമിട്രിയോസ് മെത്രാപ്പൊലീത്ത, അർമേനിയൻ അപ്പോസ്തോലിക് ചർച്ചിൽ നിന്നുള്ള ഡബ്ല്യുസിസി ഫിനാൻസ് കമ്മിറ്റി മോഡറേറ്റർ ആർച്ച്ബിഷപ്പ് ഡോ. വിക്കൻ അയ്കസിയാൻ, ലോംഗ് ഐലൻഡ് എപ്പിസ്കോപ്പൽ ഭദ്രാസനത്തിലെ റൈറ്റ് റവ.ജോൺസി ഇട്ടി, അമേരിക്കൻ ഓർത്തഡോക്സ് ചർച്ച് എക്സ്റ്റേണൽ അഫയേഴ്സ് ഡയറക്ടറും അമേരിക്കയിലെ നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് മുൻ പ്രസിഡന്റും ഡബ്ല്യുസിസി മുൻ എക്സിക്യുട്ടിവ് സെൻട്രൽ കമ്മിറ്റി അംഗവുമായ വെരി. റവ. ഫാ. ലിയോനിഡ് കിഷ്കോവ്സ്കി, റോക്വിലെ സെന്റർ റോമൻ കാത്തലിക് രൂപതാ ചാൻസിലർ റവ. ഫാ. ഐറിനൽ രക്കോസ്, ഡബ്യുസിസി എക്സിക്യൂട്ടീവ് മെമ്പർ ആൻഗ്ലിൻ മക്കോൾ, നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സെക്രട്ടറി ഫാ. എം കെ കുരിയാക്കോസ്, എക്യുമെനിക്കൽ റിലേഷൻസ് ഡയറക്ടർ ഫാ. പൗലോസ് ടി പീറ്റർ , ഭദ്രാസന ചാൻസലർ ഫാ. തോമസ് പോൾ തുടങ്ങിയ എക്യൂമെനിക്കൽ നേതാക്കളും സംബന്ധിച്ചു.

1948ൽ ആരംഭിച്ച ഡബ്ള്യു സി.സി 2013ലെ കണക്ക്പ്രകാരം 110ഓളം രാജ്യങ്ങളിലെ പ്രോട്ടസ്റ്റന്റ്, ഓർത്തഡോക്സ്, ആംഗ്ലിക്കൻ തുടങ്ങി 345 അംഗസഭകളിലെ 500 മില്യൻ ക്രൈസ്തവരെ പ്രതിനിധീകരിക്കുന്നു. കത്തോലിക്കാ സഭയുമായി സഹകരിച്ചാണ് ഡബ്ല്യുസിസിയുടെ പ്രവർത്തനം.

<യ> റിപ്പോർട്ട്: ജോർജ് തുമ്പയിൽ