തിരുവാതിരക്കളി മത്സരം
Monday, September 12, 2016 5:50 AM IST
ബംഗളൂരു: ബംഗളൂരു മലയാളി ഫോറം ഈമാസം 18ന് ജയനഗർ ശ്രീകൃഷ്ണ കല്യാണമണ്ഡപത്തിൽ നടത്തുന്ന ഓണാഘോഷത്തോടനുബന്ധിച്ച് ബംഗളൂരു മലയാളികൾക്കായി തിരുവാതിരക്കളി മത്സരം സംഘടിപ്പിക്കുന്നു. ഒന്നാം സമ്മാനം 15,000 രൂപയും രണ്ടാം സമ്മാനം 10,000 രൂപയും മൂന്നാം സമ്മാനം 5,000 രൂപയും നല്കുമെന്ന് പ്രസിഡന്റ് മെന്റോ ഐസക് അറിയിച്ചു. പങ്കെടുക്കാൻ താത്പര്യമുള്ള ടീമുകൾ ബന്ധപ്പെടുക: 9632 887878, 9902953336