ഓണം ഫെസ്റ്റ് തുടങ്ങി
Monday, September 12, 2016 5:53 AM IST
ബംഗളൂരു: ഗർഷോം ഫൗണ്ടേഷനും കപ്പ ചക്ക കാന്താരിയും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം ഫെസ്റ്റ് 2016 ഔട്ടർ റിംഗ് റോഡിലെ മാറത്തഹള്ളി ഇസോൺ ക്ലബിനു സമീപമുള്ള മൈതാനത്ത് ആരംഭിച്ചു. 14നു സമാപിക്കുന്ന ഓണം ഫെസ്റ്റിലെ എല്ലാ ദിവസവും പ്രശസ്ത കലാകാരൻമാർ അണി നിരക്കുന്ന കലാവിരുന്നും അരങ്ങേറു ന്നുണ്ട്.

28 കൂട്ടം വിഭവങ്ങളോടു കൂടിയ ഓണസദ്യ, ഓലപ്പന്തും ഓലവാച്ചും ഓല മോതിരവും തുടങ്ങി മലയാളി കളുടെ പുതുതലമുറയ്ക്ക് അന്യമായ നിരവധി പൈതൃക ഉത്പന്നങ്ങൾ കുട്ടികൾക്ക് പരിചയപ്പെടു ത്തുന്നതി നുള്ള പ്രത്യേക സ്റ്റാളും ഓണം ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്.

28 കൂട്ടം വിഭവങ്ങളോട് കൂടിയ ഓണസദ്യ ഒരുക്കുന്നത് കേരളത്തിൽ നിന്നുള്ള കപ്പ ചക്ക കാന്താരിയാണ്. കേരളത്തിൽ നിന്നും എത്തുന്ന 60 പേരടങ്ങുന്ന പാചക വിദഗ്ധരാണ് ഓണസദ്യ തയാറാക്കുന്നതിന് നേതൃത്വം നൽകുന്നത്. നാലു തരം പായസവും ഓണസദ്യയോടൊപ്പം ഉണ്ടാകും. ബുധനാഴ്ച വരെയുള്ള ദിവസ ങ്ങളിൽ ഉച്ചക്ക് 12 മുതൽ 3.30 വരെയും വൈകിട്ട് ഏഴു മുതൽ ഒമ്പതു വരെയും ഓണസദ്യ ഉണ്ടാകും.