ഫിലഡൽഫിയയിൽ കോൽക്കത്തയിലെ വിശുദ്ധ തെരേസയുടെ തിരുനാൾ ആഘോഷിച്ചു
Monday, September 12, 2016 6:03 AM IST
ഫിലഡൽഫിയ: ഭാരതത്തിൽനിന്നുള്ള നാലാമത്തെ വിശുദ്ധയും അഗതികളുടെ അമ്മയും കരുണയുടെ മാലാഖയും അനുഗൃഹീത പുണ്യവതിയുമായ കോൽക്കത്തയിലെ വിശുദ്ധ തെരേസയുടെ തിരുനാൾ സെന്റ് തോമസ് സീറോ മലബാർ ഫൊറോന ദേവാലയത്തിൽ ആഘോഷിച്ചു.

വിശുദ്ധയുടെ നാമകരണദിവസമായ സെപ്റ്റംബർ നാലിനു ഇടവക വികാരി ഫാ. ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരി, സെന്റ് ജോൺ ന്യൂമാൻ ക്നാനായ കാത്തലിക് മിഷൻ ഡയറക്ടർ ഫാ. റെന്നി കട്ടേൽ, ഫാ. സോണി താഴത്തേൽ, ഫാ. മാത്യു എന്നിവരുടെ കാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചു. തുടർന്നു ലദീഞ്ഞും വിശുദ്ധയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും പാച്ചോർ നേർച്ചയും തിരുനാളിനു മോടികൂട്ടി.

മദർ തെരേസ വാർഡിലെ കുടുംബങ്ങളായിരുന്നു ഈ വർഷത്തെ തിരുനാൾ ഏറ്റുനടത്തിയത്. പാവങ്ങളുടെയും അഗതികളുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും അഭയമായിരുന്ന അമ്മ കാണിച്ചുതന്ന മഹനീയ മാതൃക ഉൾക്കൊണ്ട് വാർഡിലെ കുടുംബങ്ങൾ സമാഹരിച്ച 2050 ഡോളറിന്റെ ചെക്ക് ജീവകാരുണ്യപ്രവർത്തനങ്ങൾക്കുവേണ്ടി ഉപയോഗിക്കാൻ വികാരിയെ ഏൽപിച്ചു.*

ഇടവകവികാരി ഫാ. ജോണിക്കുട്ടി പുലിശേരി, ട്രസ്റ്റിമാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റിൽ, സെക്രട്ടറി ടോം പാറ്റാനി എന്നിവരുടെ മേൽനോട്ടത്തിൽ മദർ തെരേസ വാർഡ് പ്രസിഡന്റ് ജോൺ ജോസഫ് പുത്തുപ്പള്ളി, വൈസ് പ്രസിഡന്റ് ജോജോ കോട്ടൂർ, സെക്രട്ടറി റെജിമോൾ ഈപ്പൻ, ട്രഷറർ സിബിച്ചൻ മുക്കാടൻ, ജോ. സെക്രട്ടറി ലയോൺസ് തോമസ് (രാജീവ്), പാരിഷ് കൗൺസിൽ, ഭക്‌തസംഘടനകൾ എന്നിവയുടെ സഹകരണത്തോടെ തിരുനാൾ കാര്യങ്ങൾ ഭംഗിയായി ക്രമീകരിച്ചു.

<ആ>റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ
<ശാഴ െൃര=/ിൃശ/2016ലെുേ12വേലൃമമെമ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>