അറിവും ശക്‌തിയും മറ്റുള്ളവർക്കും പ്രയോജനപ്രദമാക്കണം: മാർ യൗസേബിയോസ്
Monday, September 12, 2016 6:05 AM IST
കലിഫോർണിയ: മലങ്കര ഓർത്തഡോക്സ് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ മർത്തമറിയം വനിതാസമാജത്തിന്റെ വെസ്റ്റേൺ റീജണൽ കോൺഫറൻസ് സാൻഫ്രാൻസിസ്കോ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ നടന്നു.

അലക്സിയോസ് മാർ യൗസേബിയോസ് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. ലോകമെമ്പാടിമുള്ള മലങ്കര ഓർത്തഡോക്സ് സഭയിലെ വനിതകൾ പ്രത്യേകിച്ച് അമേരിക്കൻ ഭദ്രാസനത്തിലെ വനിതകൾ അറിവിലും ബുദ്ധിയിലും ശക്‌തിയിലും മുന്നിട്ടു നിൽക്കുന്നവരാണെന്നും അത് മറ്റുള്ളവർക്കുകൂടി പ്രയോജനപ്രദമാക്കാൻ തയാറാകണമെന്ന് മാർ യൗസേബിയോസ് മലങ്കര സഭയിലെ സ്ത്രീകളോട് ആഹ്വാനം ചെയ്തു. ബൈബിളിൽ സാമുവലിന്റെ അധ്യയത്തിലെ അവിശ്വാസിയും ക്രൂരനും ഭോഷനുമായ ഭർത്താവിന്റെ തെറ്റുകളും പ്രവർത്തികളും തന്റെ തെറ്റുകളായി കണ്ട് പ്രാർഥിക്കുകയും ജീവിക്കുകയും ചെയ്യുന്ന ബുദ്ധിമതിയായ അബി ഗെയിലിനെപ്പോലെ ആത്മാവിൽ സൗന്ദര്യമുള്ളവരായിത്തീരാൻ വനിതകൾ ശ്രമിക്കണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

ചടങ്ങിൽ ഫാ. മത്തായി ആലക്കോട്ട്, ഫാ. മനീഷ് മത്തായി, ഡീക്കൻ സാജു വർഗീസ്, മർത്തമറിയം ഡയോസിഷൻ സെക്രട്ടറി ശാന്തമ്മ തോമസ്, റീജണൽ സെക്രട്ടറി മേരി വർഗീസ്, യൂണിറ്റ് സെക്രട്ടറി റെന്നി മാത്യൂസ് (ലോസ് ആഞ്ചലസ്), ശോശാമ്മ അലക്സ് (സാക്രമെന്റോ) തുടങ്ങിയവർ സംബന്ധിച്ചു. തുടർന്നു വിവിധ മത്സരങ്ങളും വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

<ആ>റിപ്പോർട്ട്: വർഗീസ് പ്ലാമൂട്ടിൽ
<ശാഴ െൃര=/ിൃശ/2016ലെുേ12സമഹശളീൃിശമമ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>