ഗ്രോസ്ഗെരാവ് നവോദയയുടെ ഓണവും ജൂബലി ആഘോഷവും സെപ്റ്റംബർ 17ന്
Monday, September 12, 2016 6:06 AM IST
ഗ്രോസ്ഗെരാവ്: നവോദയ കേരളസമാജം ഈ വർഷത്തെ ഓണാഘോഷവും മുപ്പതുവർഷത്തെ ജൂബലിയും സെപ്റ്റംബർ 17ന് (ശനി) ആഘോഷിക്കുന്നു.
ഉച്ചകഴിഞ്ഞ് 3.30ന് ഗ്രോസ്ഗെരാവ് സ്റ്റാട്ട് ഹാളിലാണ് ആഘോഷ പരിപാടികൾ.

ഗ്രോസ്ഗെരാവ്് സിറ്റി മേയർ സ്റ്റെഫാൻ സവർ, ഡിസ്ട്രിക് അഡ്മിനിസ്ട്രേറ്റർ (ലാൻഡ്റാറ്റ്) തോമസ് വിൽ എന്നിവർ വിശിഷ്ടാതിഥികളായി പരിപാടികളിൽ പങ്കെടുക്കും. ഓണം, ജൂബലി ആഘോഷ പരിപാടികളുടെ ഭാഗമായി മഹാബലിയുടെ വരവേല്പ്, സംഗീതം, ഡാൻസ് തുടങ്ങി വിവിധ കൾചറൽ പരിപാടികൾ എന്നിവ നടക്കും. ആകർഷകമായ നിരക്കിൽ ഭക്ഷണം വാങ്ങുന്നതിന് അവസരമുണ്ടായിരിക്കും.

ഗ്രോസ്ഗെരാവ് നവോദയയുടെ ഓണം, ജൂബലി ആഘോഷ പരിപാടികളിലേക്ക് സുഹൃത്തുക്കളോടൊപ്പം കുടുബസമേതം ഏവരേയും സ്വാഗതം ചെയ്തു. വിവരങ്ങൾക്ക്: ഏബ്രാഹം നടുവിലേഴത്ത് 06152–51188.

വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ടമേറവേമഹഹല ഏൃീൈ ഏലൃമൗ, ഖമവി ടേൃമലൈ 14, 64521 ഏൃീൈ ഏലൃമൗ.

<ആ>റിപ്പോർട്ട്: ജോർജ് ജോൺ