ഓണ ആൽബം ‘ഉത്രാടപൂവ്’ റിലീസായി
Monday, September 12, 2016 6:07 AM IST
ഡബ്ലിൻ: എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളായ ആമ്പല്ലൂർ, മുളന്തുരുത്തി, എടയ്ക്കാട്ടുവയൽ, പിറവം, തിരുവാങ്കുളം, ചോറ്റാനിക്കര എന്നിവിടങ്ങളിലായി ചിത്രീകരിച്ച ദിയ ലിങ്ക് വിൻസ്റ്റാർ നായികയായിട്ടുള്ള ഓണ ആൽബം ‘ഉത്രാടപൂവ്’ റിലീസായി.

തിരുവോണത്തിന്റെ പ്രാധാന്യവും കേരളീയ സംസ്കാരവും കേരള കലകളായ മോഹിനിയാട്ടം, ഭരതനാട്യം, കേരളനടനം, തിരുവാതിര, കളരിപ്പയറ്റ് തുടങ്ങിയ കലാരൂപങ്ങളും ആൽബത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്‌ഥാന, ജില്ലാ, സ്കൂൾ യുവജനോത്സവങ്ങളിൽ വിജയികളായ ബേസിൽ സണ്ണി, ബെൻ സണ്ണി, അമൃത മഞ്ജുഷ, അഞ്ജുഷ, രഞ്ചിത സജീവൻ, അർച്ചന ബിജു, അഭിരാമി ജയന്ത്, രഹ്ന രാജ്, ദിവ്യ, ജെംസി എന്നിവരാണ് ആൽബത്തിൽ വേഷമിട്ടിരിക്കുന്നത്.

തുമ്പയും തുളസിയും മുക്കുറ്റിയും മാവേലിയും ആർപ്പുവിളികളുമായി കേരള സംസ്കാരം നിറഞ്ഞുനിൽക്കുന്ന ആൽബം ശ്രദ്ധേയമാണ്. ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസ് ആലപിച്ച ഓണപ്പാട്ടുകളിലെ ഒരു ഗാനമാണ് ആൽബത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. റോയൽ റഫീഖ് ഛായാഗ്രഹണവും ആർഎൽവി ജോയി മാത്യുവും കൊറിയോഗ്രാഫി എം.എം. ലിങ്ക്വിൻസ്റ്റാർ നിർമാണവും നിർവഹിച്ചു. ആൽബത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദിയ, ഇന്ത്യൻ ക്ലാസിക്കൽ ഡാൻസുകളുടെ രംഗത്ത് യൂറോപ്പിൽ ശ്രദ്ധേയമാണ്.

<ആ>റിപ്പോർട്ട്: അലക്സ് വർഗീസ്