ഗ്ലോസ്റ്റർ കെസിഎയുടെ ഓണാഘോഷം സെപ്റ്റംബർ 17ന്
Monday, September 12, 2016 6:08 AM IST
ഗ്ലോസ്റ്റർ: ഗ്ലോസ്റ്റർ കെസിഎ എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന കേരള കൾചറൽ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 17നു (ശനി) നടക്കും. സർ തോമസ് റിച്ചി സ്കൂളിലാണ് ആഘോഷ പരിപാടികൾ.

അംഗങ്ങളിൽനിന്നും പണം ഈടാക്കാതെ നടത്തുന്ന ആഘോഷം മറ്റു സംഘടനകളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതലായി മെംബർഷിപ്പ് ഫീസോ, മാസ വരിസംഖ്യയോ വാങ്ങാതെ ഇത്തരത്തിൽ ഒരു ഓണാഘോഷം നടത്തുന്നത്.

ഓണത്തിനോടനുബന്ധിച്ചുള്ള പരമ്പരാഗത ഓണസദ്യയും കലാപരിപാടികളും സാധിക്കുന്നിടത്തോളം ആളുകൾക്ക് ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെയാണ് അംഗങ്ങൾക്ക് സൗജന്യമായും അംഗങ്ങൾ അല്ലാത്ത കുടുംബങ്ങൾക്ക് 25 പൗണ്ടിനും ആഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ സാക്ഷാത്കാരം കൂടിയാണ് ഇതിലൂടെ നിറവേറ്റപ്പെടുന്നതെന്നു ഭാരവാഹികളായ ജോൺസൻ ഏബ്രാഹം, ജോജി തോമസ്, രാജേഷ് മാത്യു എന്നിവർ പറഞ്ഞു.

ഓണസദ്യയ്ക്കുശേഷം വൈകുന്നേരം ഒമ്പതുവരെ മാജിക് ഷോ, പപ്പറ്റ് ഷോ, ഓർക്കസ്ട്ര തുടങ്ങിയവയും വെൽക്കം ഡാൻസിനുശേഷമുള്ള ചെണ്ടമേളം, തിരുവാതിര, കിഡ്സ് ഡാൻസുകൾ, സ്കിറ്റ്, ഭാരതനാട്യം തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമാണ്.

വിവരങ്ങൾക്ക്: ജോൺസൻ എബ്രാഹം 07730022965, ജോജി തോമസ്, രാജേഷ് മാത്യു.