ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോന ദശാബ്ദി ആഘോഷങ്ങൾ പ്രൗഡഗംഭീരമായി
Monday, September 12, 2016 6:09 AM IST
ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ക്നാനായ ദേവാലയമായ ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനായുടെ ദശാബ്ദി ആഘോഷങ്ങൾ സമാപിച്ചു.

സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സാന്നിധ്യത്തിൽ നടന്ന ആഘോഷങ്ങളിൽ കോട്ടയം അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, കാനഡ പെംബ്രോക്കി രൂപതാധ്യക്ഷൻ മാർ മൈക്കിൾ മുൾഹാൾ, ഷിക്കാഗോ സെന്റ് തോമസ് രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് എന്നിവർ പങ്കെടുത്തു.

സെപ്റ്റംബർ 11നു രാവിലെ 9.30ന് ദൈവാലയ അങ്കണത്തിൽ പിതാക്കന്മാർക്കും വികാരി ജനറാളന്മാരായ മോൺ. അഗസ്റ്റിൻ പാലക്കപറമ്പിൽ, മോൺ. തോമസ് മുളവനാൽ എന്നിവർക്കും സ്വീകരണം നൽകി. തുടർന്നു മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിലും മറ്റു പിതാക്കന്മാരുടേയും 17 വൈദികരുടേയും സഹകാർമികത്വത്തിലുമായി സമൂഹബലി നടന്നു.

കരുണയുടെ വർഷത്തിൽ, നമ്മൾ മറ്റുള്ളവരോട് കരുണയുള്ളവരായിരിക്കണമെന്നും അവരെ സഹായിക്കാൻ ബാധ്യസ്‌ഥരാണെന്നും ഓർമപ്പെടുത്തിയ മാർ ആലഞ്ചേരി, നോർത്ത് അമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ വളർച്ചയുടെ തുടക്കവും പ്രചോദനവും ഷിക്കാഗോ തിരുഹൃദയ ദേവാലയം ആയിരുന്നുവെന്ന് അനുസ്മരിച്ചു. ഇടവക സ്‌ഥാപനത്തിനും വളർച്ചയ്ക്കും നേതൃത്വം നൽകിയ ഫാ. ഏബ്രാഹം മുത്തോലത്തിനെ മാർ ആലഞ്ചേരി അനുമോദിച്ചു.

തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ മാർ ജോർജ് ആലഞ്ചേരി ഇടവകയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. ഏബ്രാഹം മുത്തോലത്ത്, മാർ മാത്യു മൂലക്കാട്ട്, മാർ ജേക്കബ് അങ്ങാടിയത്ത്, മാർ മൈക്കിൾ മുൾഹാൾ, മാർ ജോയി ആലപ്പാട്ട്, ഷിക്കാഗോ ക്നാനായ റീജൺ ഡയറക്ടറും വികാരി ജനറാളുമായ മോൺ. തോമസ് മുളവനാൽ, ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ മുൻവികാരിയും ഇപ്പോൾ ഹൂസ്റ്റൺ ഫൊറോന വികാരിയുമായ ഫാ. സജി പിണർക്കയിൽ, തിയോഫിൻ ചാമക്കാല, ജോയി വാച്ചാച്ചിറ, റ്റീന നെടുവാമ്പുഴ എന്നിവർ പ്രസംഗിച്ചു. സ്നേഹവിരുന്നോടുകൂടി ദശാബ്ദി ആഘോഷങ്ങൾ സമാപിച്ചു. ജനറൽ കൺവീനർ റ്റോണി പുല്ലാപ്പള്ളി മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു.

ദശാബ്ദി ആഘോഷപരിപാടികൾക്ക് എക്സിക്യൂട്ടീവ് അംഗങ്ങളായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേൽ, ഫിലിപ്പ് പുത്തൻപുരയിൽ, ജോർജ് പുള്ളോർക്കുന്നേൽ, സണ്ണി മുത്തോലത്ത്, ബിനോയി കിഴക്കനടി, സുജ ഇത്തിത്തറ, ജനറൽ കൺവീനർ റ്റോണി പുല്ലാപ്പള്ളി, വിവിധ കമ്മിറ്റി കോഓർഡിനേറ്റേഴ്സായ കുര്യൻ നെല്ലാമറ്റം, സജി മാലിത്തുരുത്തേൽ, ജോയി വാച്ചാച്ചിറ, ആൻസി ചേലക്കൽ, ഷിബു മുളയാനിക്കുന്നേൽ, മോളമ്മ തൊട്ടിച്ചിറ, സണ്ണി ചെമ്മാച്ചേൽ, റ്റോമി കുന്നശേരിയിൽ, റ്റീന കോലടി, തങ്കമ്മ നെടിയകാലായിൽ, സഞ്ചു തെക്കാനാട്ട് എന്നിവർ നേതൃത്വം നൽകി.
<ശാഴ െൃര=/ിൃശ/2016ലെുേ12സരിമമ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>