കണ്ണിനുള്ളിലെ ശസ്ത്രക്രിയയ്ക്ക് ആദ്യമായി റോബോട്ട്
Monday, September 12, 2016 8:16 AM IST
ലണ്ടൻ: ചരിത്രത്തിലാദ്യമായി മനുഷ്യന്റെ കണ്ണിനുള്ളിലെ ശസ്ത്രക്രിയയ്ക്ക് റോബോട്ടിനെ വിജയകരമായി ഉപയോഗിച്ച് കാഴ്ച വീണ്ടെടുത്തു. ഓക്സ്ഫഡിലെ ജോൺ റാഡ്ക്ലിഫ് ഹോസ്പിറ്റലിലാണ് ചരിത്രനേട്ടം.

ഒരു മില്ലീമീറ്ററിന്റെ നൂറിലൊന്ന് ഘനം മാത്രമുള്ള ഒരു പാട നീക്കം ചെയ്യാനാണ് റോബോട്ടിക് സേവനം ഉപയോഗപ്പെടുത്തിയത്. ജോയ്സ്റ്റിക്ക് ഉപയോഗിച്ചാണ് റോബോട്ടിനെ നിയന്ത്രിച്ചത്.

ബിൽ ബോവർ എന്ന എഴുപതുകരാൻ കാഴ്ച തിരിച്ചുകിട്ടിയപ്പോൾ പറഞ്ഞത്, ഇതൊരു മുത്തശിക്കഥ പോലെ എന്ന്. മനുഷ്യ കരങ്ങളാൽ സാധ്യമാകുന്നതിലേറെ സങ്കീർണമായ നേത്ര ശസ്ത്രക്രിയകൾക്ക് ഭാവിയിൽ ഈ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ