ലണ്ടൻ: കേരള കൾചറൽ അസോസിയേഷൻ ന്യൂകാസിൽ അക്കാദമി ഓഡിറ്റോറിയത്തിൽ ഓണം ആഘോഷിച്ചു. അഞ്ഞൂറിലധികം മലയാളികൾ ആഘോഷത്തിൽ പങ്കെടുത്തു.
സെപ്റ്റംബർ 11നു രാവിലെ അത്തപൂക്കളത്തോടു കൂടി തുടങ്ങിയ ഓണാഘോഷം, കുട്ടികളുടെ വിവിധ മത്സരങ്ങളും കലാപരിപാടികളും ഗാനമേളയും ഒക്കെയായി നിറഞ്ഞാടി.
മഹാബലിയുടെ വരവേല്പ്പോടു കൂടി സാംസ്കാരിക സമ്മേളനം ആരംഭിച്ചു. മഹാബലി തമ്പുരാനും കെസിഎ ഭാരവാഹികളും ചേർന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സൈജു മാത്യൂ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റൺസ്മോൻ ഏബ്രാഹം, അക്കാദമി കോഓർഡിനേറ്റർ സാബു ഏബ്രാഹം, ട്രഷറർ സജി വർഗീസ് എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിനൊടുവിൽ ഓണസദ്യയും വിളമ്പി.
തുടർന്നു ഓണം സ്പെഷൽ ഫ്യൂഷൻ നൃത്ത വിരുന്നിന്റെ അകമ്പടിയോടു കൂടി കലാപരിപാടികളുടെ കേളികൊട്ട് ഉയർന്നു. പ്രോഗ്രാം കൺവീനർ റിന്റോ റോക്കിയുടെ മേൽനോട്ടത്തിൽ കെസിഎ അക്കാദമിയുടെ കീഴിലുള്ള ഗേൾസ് ഡാൻസ് സ്കൂൾ ടീച്ചർ കല മനോജിന്റെ ശിക്ഷണത്തിൽ നടന്ന കലാപരിപാടികൾ മികവു പുലർത്തി. ബോയ്സ് ഡാൻസിന്റെ മേൽനോട്ടം വഹിച്ചത് ദിപ്തി ബ്ലസനും ജോർജോ ബ്ലസനും ആണ്. മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ ക്ലാസിക് ഡാൻസുകൾ, സിനിമാറ്റിക് ഡാൻസുകൾ, സംഗീത നാടകം ഒപ്പം തിരുവാതിര, വള്ളംകളി, തുടങ്ങിയ നാടൻ കലാരൂപങ്ങളും, ഗാനമേളയും ചേർന്ന് കെസിഎയുടെ ഓണാഘോഷം സ്റ്റോക്കിനെ ഉത്സവലഹരിയിലാഴ്ത്തി.
ഓണാഘോഷകമ്മിറ്റി കൺവീനർമാരായ സൈജു മാത്യൂവിന്റെയും റൺസ്മോൻ ഏബ്രാഹമിന്റെയും പ്രോഗ്രാം കൺവിനറായ റിന്റോ റോക്കിയുടെയും, അക്കാദമി കോഓർഡിനേറ്റർ സാബു ഏബ്രാഹമിന്റെയും നേതൃത്വത്തിൽ എക്സിക്കുട്ടീവ് കമ്മിറ്റി അംഗങ്ങളായ സജി വർഗീസ് , അനിൽ പുതുശേരി, പോളി തെക്കേക്കര, സൽസൻ ലൂക്കോസ്, ജോസ് വർഗീസ്, സോബിച്ചൻ കോശി, ബിനോയ് ചാക്കോ, രാജീവ് വാവ, സജി മത്തായി, സുധീഷ് തോമസ്, സോക്രട്ടീസ് തോമസ്, മിനി ബാബു, മേരി ബ്ലസൻ, സുമി പ്രകാശൻ, പ്രകാശ് മാത്യൂസ്, മുരളീധരൻ, മാർട്ടിൻ, എബി ഫിലിപ്, ബിനോയ് ജോസഫ്, ജയ്സൻ തുടങ്ങിയവരാണ് ആഘോഷ പരിപാടികൾക്ക് ചുക്കാൻ പിടിച്ചത്.
<ശാഴ െൃര=/ിൃശ/2016ലെുേ13സരമമ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>