‘ഡാൻഡിംഗ് ഡ്രംസ് – ട്രാൻസ്’; മനംമയക്കുന്ന നൃത്തച്ചുവടുകളുമായി ശോഭന യുകെയിൽ
Tuesday, September 13, 2016 5:18 AM IST
ലണ്ടൻ: ‘ഡാൻഡിംഗ് ഡ്രംസ്’ എന്ന നൃത്തശില്പവുമായി പ്രശസ്ത നർത്തകിയും ചലച്ചിത്രതാരവുമായ ശോഭന വീണ്ടും യുകെയിലെത്തുന്നു. ‘കൃഷ്ണ’ എന്ന നൃത്തശില്പത്തിന്റെ അദ്ഭുപൂർവമായ വിജയത്തിനുശേഷമാണ് പതിനാലംഗ സംഘം യുകെയിൽ മൂന്നിടങ്ങളിലായി ഡാൻസിംഗ് ഡ്രംസ് അവതരിപ്പിക്കുന്നത്.

ഒക്ടോബർ 15ന് ലണ്ടൻ മൈൽ എൻഡ് ക്വീൻ മേരി യൂണിവേഴ്സിറ്റി ഹാളിലും 16ന് എയിൽസ് ബെറി വാട്ടർസൈഡ് തീയറ്ററിലും 19ന് ലെസ്റ്റർ അഥീനയിലുമാണ് പരിപാട. ലണ്ടനിലെ പ്രമുഖ ഇവന്റ് മാനേജ്മെന്റ് സ്‌ഥാപനങ്ങളായ വേദഗ്രാമും <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ംംം.്ലറമഴൃമാ.ൗസ) ഇന്ത്യ നൗവുമാണ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ംംം.ശിറശമിീം.രീ.ൗസ) പരിപാടി സംഘടിപ്പിക്കുന്നത്. ഹൈ വിക്കമിലെ റയൻ നൈനാൻ ചിൽഡ്രൻസ് ചാരിറ്റിയാണ് ചാരിറ്റി പാർട്ണർ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ംംം.ൃിരര.ീൃഴ.ൗസ).

2014 ഫെബ്രുവരിയിൽ ബ്രെയിൻ ട്യൂമർ മൂലം അന്തരിച്ച റയൻ നൈനാന്റെ സ്മരണാർഥമാണ് റയൻ നൈനാൻ ചിൽഡ്രൻസ് ചാരിറ്റി പ്രവർത്തനം ആരംഭിച്ചത്. ഇന്ന് ഇന്ത്യയിലും യുകെയിലുമായി രോഗബാധിതരായ നിരവധി കുട്ടികൾക്കും അവരെ പരിചരിക്കുന്ന സ്‌ഥാപനങ്ങൾക്കും സഹായ ഹസ്തം നീട്ടാറുണ്ട് ആർഎൻസിസി.

വിവിധ താളരൂപങ്ങളെ സമന്വയിപ്പിച്ച്, നിറങ്ങളുടെ മായക്കാഴ്ചയൊരുക്കി, അലൗകിക സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന ഭരതനാട്യത്തിലധിഷ്ഠിതമായ ഡാൻഡിംഗ് ഡ്രംസ് – ട്രാൻസ് ഭാരതീയ നാട്യ പൈതൃകത്തെ വരച്ചു കാട്ടാനാണ് ശ്രമിക്കുന്നത്. ശിവപുരാണം, മഹാവിഷ്ണുവിന്റെ അവതാരങ്ങൾ, മഗ്ദലന മറിയം തുടങ്ങിയവയെല്ലാം ദൃശ്യങ്ങളുടെയും ചലനങ്ങളുടെയും ബോധധാരക്കൊപ്പം അനാവൃതമാക്കപ്പെടുകയാണ് ഇവിടെ. ഇന്ത്യൻ ശാസ്ത്രീയ സംഗീതം, ഖവാലി, ബോളിവുഡ്, ഇലക്ട്രോണിക് എന്നിങ്ങനെ സംഗീതത്തിന്റെ എല്ലാ മേഖലകളേയും സമന്വയിപ്പിക്കുന്ന പശ്ചാത്തലം കാഴ്ചക്കാരെ മറ്റൊരു ലോകത്തേക്കായിരിക്കും കൂട്ടിക്കൊണ്ടു പോവുക.

പാശ്ചാത്യ, ഏഷ്യൻ, ഭാരതീയ സംഗീത സംസ്കാരങ്ങളിലൂടെ ആധ്യാത്മികതയെ ഏകീകരിക്കുന്ന ഇതിന്റെ ആശയം ഇന്ത്യൻ സംഗീത നൃത്ത ലോകത്തെ ആചാര്യൻമാരുടെ സംഭാവനകളെ യുകെയിലെ കലാപ്രേമികൾക്കുള്ളിൽ സ്‌ഥാനമുറപ്പിക്കുന്നതിൽ ഉൽപ്രേരകമാകും. അഭിനേത്രിയും നർത്തകയും നൃത്താധ്യാപികയുമായ പദ്മശ്രീ ശോഭനയ്ക്കൊപ്പം അനന്തകൃഷ്ണൻ മൃദംഗത്തിലും ഗായകനും സംഗീത സംവിധായകനുമായ പാലക്കാട് ശ്രീറാം പുല്ലാങ്കുഴലിലും പ്രിഥ്വി ചന്ദ്രശേഖർ കീബോർഡിലും പശ്ചാത്തല സംഗീതമൊരുക്കുമ്പോൾ പിന്നണിയിൽ പ്രശസ്ത ഗായിക പ്രീതി മഹേഷും നർത്തകി കൂടിയായ ശ്രീവിദ്യയുമെത്തും. കലാർപ്പണയിലെ കലാകാരൻമാരും കലാകാരികളുമാണ് ശോഭനയ്ക്കൊപ്പം അരങ്ങിലെത്തുന്നത്.

ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>്ലറമഴൃമാ.ൗസ എന്ന സൈറ്റ് സന്ദർശിക്കുക

വിവരങ്ങൾക്ക്: 07780111475, 07886530031.