കെകെഐസി ഈദ് നമസ്കാരം കുവൈത്തിലെ പത്തു കേന്ദ്രങ്ങളിൽ നടന്നു
Tuesday, September 13, 2016 5:21 AM IST
കുവൈത്ത്: കുവൈറ്റ് കേരള ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഈദ് നമസ്കാരം കുവൈത്തിലെ പത്തു കേന്ദ്രങ്ങളിൽ നടന്നു. പ്രത്യേക സുരക്ഷാ കാരണങ്ങളാൽ ഈ വർഷത്തെ ഈദുഗാഹുകൾക്ക് സർക്കാർ വിലക്കേർപ്പെടുത്തുകയും പകരം പള്ളികളിൽ ഈദ് നമസ്കാരം സംഘടിപ്പിക്കാൻ ഔക്വാഫ് മന്ത്രാലയം നിര്ദ്ദേശിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ കുവൈത്തിലെ മലയാളം ഖുതുബാ പള്ളികളിൽ 10 കേന്ദ്രങ്ങളിലാണ് ഈദ് നമസ്കാരം സംഘടിപ്പിച്ചത്.

വിശ്വാസത്തിൽ അടിയുറച്ചുകൊണ്ടു സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും വാഹകരായി മുന്നോട്ടു പോകുവാൻ ഇമാമുമാർ പ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ